ടി20 ലോകകപ്പ് 2026: പോരാട്ട വീഥി ഒരുങ്ങി, ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയർ

New Update
images - 2026-02-04T183738.705

ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് 2026-ന് വേദികളുണരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ പത്താം പതിപ്പിൽ 20 ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.

Advertisment

 2024-ൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടന്ന ടൂർണമെന്റിന് സമാനമായ ഫോർമാറ്റിലാണ് ഇത്തവണയും മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

images - 2026-02-04T183652.830

ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും നേരിട്ട് യോഗ്യത നേടിയപ്പോൾ, കഴിഞ്ഞ ലോകകപ്പിലെ മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളും റാങ്കിംഗിൽ മുന്നിലുള്ളവരും ടൂർണമെന്റിലെത്തും. 

ഇന്ത്യയിലെ വിവിധ വേദികൾക്കൊപ്പം കൊളംബോയിലെയും കാൻഡിയിലെയും സ്റ്റേഡിയങ്ങളും ലോകകപ്പിന് സാക്ഷ്യം വഹിക്കും. സ്വന്തം മണ്ണിൽ വീണ്ടും ഒരു ലോകകിരീടം ഉയർത്താമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

Advertisment