ടി20 ലോകകപ്പ്: മുൻനിര ബാറ്റർമാർ തകർന്നപ്പോൾ സൂര്യകുമാറിന്റെ ഒറ്റയാൾ പോരാട്ടം; 49 പന്തിൽ 84 റൺസുമായി ഇന്ത്യയെ 161ൽ എത്തിച്ച് ക്യാപ്റ്റൻ, അമേരിക്കക്ക് 162 റൺസ് വിജയലക്ഷ്യം

New Update
khj-1-jpg

മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെ 162 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ.

Advertisment

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ പ്രകടനമാണ് ടീമിന് തുണയായത്.

49 പന്തിൽ നിന്ന് 84 റൺസെടുത്ത സൂര്യകുമാർ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ തകർത്തടിച്ചു. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൗരഭ് നേത്രാവൽക്കർ എറിഞ്ഞ അവസാന ഓവറിൽ 21 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്. ഇതോടെയാണ് ഇന്ത്യ നിശ്ചിത ഓവറിൽ ഭേദപ്പെട്ട സ്കോറിലെത്തിയത്.

Advertisment