/sathyam/media/media_files/2026/02/10/nz_vs_uae_1770724669162_1770724669313-2026-02-10-18-59-34.webp)
ചെ​ന്നൈ: ടി20 ​ലോ​ക​ക​പ്പി​ല്‍ യു​എ​ഇ​ക്കെ​തി​രെ ന്യൂ​സി​ല​ന്‍​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​ഇ ഉ​യ​ർ​ത്തി​യ 174 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം പ​ത്തു​വി​ക്ക​റ്റും 28 പ​ന്തും കൈ​യി​ലി​രി​ക്കെ കി​വീ​സ് മ​റി​ക​ട​ന്നു. സ്കോ​ർ: യു​എ​ഇ 173/6 ന്യൂ​സി​ല​ന്‍​ഡ് 175/0(15.2).
174 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ കി​വീ​സ് ബാ​റ്റ്സ്മാ​ൻ​മാ​രെ വെ​ല്ലു​വി​ളി​ക്കാ​ൻ ഒ​രു ഘ​ട്ട​ത്തി​ലും യു​എ​ഇ​ക്ക് ക​ഴി​ഞ്ഞി​ല്ല. ടിം ​സീ​ഫെ​ര്‍​ട്ട് (89), ഫി​ന്‍ അ​ല​ന്‍ (84) എ​ന്നി​വ​രാ​ണ് ന്യൂ​സി​ല​ന്‍​ഡി​ന് വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത യു​എ​ഇ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 173 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.
ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് വ​സീം (66), മ​ല​യാ​ളി താ​രം അ​ലി​ഷാ​ന്‍ ഷ​റ​ഫു ( 55) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്​സു​ക​ളാ​ണ് ഭേ​ദ​പ്പെ​ട്ട സ്​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ന്യൂ​സി​ല​ന്‍​ഡി​ന് വേ​ണ്ടി മാ​റ്റ് ഹെ​ന്‍​റി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. 42 പ​ന്തി​ൽ മൂ​ന്ന് സി​ക്സും 12 ഫോ​റും ഉ​ൾ​പ്പ​ടെ 89 റ​ൺ​സ് നേ​ടി​യ ടിം ​സീ​ഫെ​ര്‍​ട്ടി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ലോ​ക​ക​പ്പി​ല്‍ കി​വീ​സി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണി​ത്. ആ​ദ്യം മ​ത്സ​ര​ത്തി​ൽ അ​വ​ർ അ​ഫ്ഗാ​നി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us