New Update
/sathyam/media/media_files/2026/02/18/2797062-team-india-1-2026-02-18-23-11-43.jpg)
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്‌സിനെ 17 റൺസിന് തോൽപ്പിച്ച് ഇന്ത്യ അപരാജിത കുതിപ്പ് തുടർന്നു. ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് പട 176 റൺസെടുത്ത് പൊരുതി വീണു.
Advertisment
ബാറ്റിങ്ങിൽ അർധ സെഞ്ച്വറിയും ബൗളിങ്ങിൽ രണ്ട് വിക്കറ്റും നേടിയ ശിവം ദുബെയാണ് കളിയിലെ താരം. വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഫീൽഡിങ്ങിലെ പിഴവുകൾ ടീമിന് ആശങ്ക നൽകുന്നുണ്ട്. സൂപ്പർ എട്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us