/sathyam/media/media_files/2026/02/22/1771766616-2026-02-22-19-44-46.jpg)
പ​ല്ലേ​ക്ക​ലെ: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയെ 51 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് തകർപ്പൻ വിജയം സ്വന്തമാക്കി.
ഇംഗ്ലണ്ട് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് 16.4 ഓവറിൽ 95 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. മൂന്ന് വിക്കറ്റും 21 റൺസുമായി തിളങ്ങിയ വിൽ ജാക്സ് ആണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഫിലിപ്പ് സാൾട്ടിന്റെ (62) അർധസെഞ്ചുറിയാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ 68 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ സാൾട്ട് കരകയറ്റുകയായിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ ലങ്കൻ നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. 30 റൺസെടുത്ത ക്യാപ്റ്റൻ ദസുൻ ഷാനക മാത്രമാണ് ലങ്കൻ നിരയിൽ അല്പമെങ്കിലും പൊരുതിയത്.
ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ, ലിം ഡോവ്സൺ, ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സൂപ്പർ എട്ടിലെ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us