ട്വന്റി20 ലോകകപ്പ്: സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; ബ്രയാൻ ബെന്നറ്റിന്റെ പോരാട്ടം പാഴായി, സെമി സാധ്യത നിലനിർത്തി ഇന്ത്യ

New Update
2802175-brian-bennett-and-arshdeep-singh-1

ചെന്നൈ: ചെന്നൈയിൽ നടന്ന നിർണ്ണായകമായ സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഉജ്ജ്വല വിജയം സ്വന്തമാക്കി. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന പടുകൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. 

Advertisment

മറുപടി ബാറ്റിംഗിൽ സിംബാബ്‌വെയ്ക്കായി ഓപ്പണർ ബ്രയാൻ ബെന്നറ്റ് 59 പന്തിൽ പുറത്താകാതെ 97 റൺസ് (8 ഫോർ, 6 സിക്സ്) നേടി അവസാന പന്ത് വരെ പൊരുതിയെങ്കിലും മറ്റ് ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിക്കാത്തത് അവർക്ക് തിരിച്ചടിയായി.

ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ഈ തോൽവിയോടെ സിംബാബ്‌വെ ലോകകപ്പിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് ഒന്നിൽ നിന്ന് ദക്ഷിണാഫ്രിക്ക ഇതിനോടകം സെമി ഉറപ്പിച്ചു കഴിഞ്ഞു. 

ഞായറാഴ്ച നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരത്തിലെ വിജയികളാകും ഈ ഗ്രൂപ്പിൽ നിന്ന് സെമിയിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ടീം.

Advertisment