Advertisment

ഒന്ന് മനസ് വച്ചാൽ വ്യത്യസ്ത രുചിയിൽ ഐസ് ടീ വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാം!!

New Update

പല നിറത്തിലും പല രുചിയിലുമുള്ള ഐസ് ടീ ഇന്ന് കടകളിൽ ലഭ്യമാണ്. നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വച്ചാൽ വ്യത്യസ്ത രുചിയിൽ ഐസ് ടീ വളരെ എളുപ്പം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇനി എങ്ങനെയാണ് 'ഐസ് ടീ' ഉണ്ടാക്കുന്നതെന്ന് നോക്കാം...

Advertisment

publive-image

വേണ്ട ചേരുവകൾ...

ചായപ്പൊടി ഒരു ടീസ്പൂൺ

പഞ്ചസാര 3 ടീസ്പൂൺ

പുതിനയില ‌3 എണ്ണം

ചെറുനാരങ്ങാ 1 എണ്ണം

തേൻ അര ടീസ്പൂൺ

ഏലയ്ക്ക അരടീസ്പൂൺ

ഇഞ്ചി ഒരു കഷ്ണം

ഐസ് ക്യൂബ്സ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. ശേഷം ചായപ്പൊടിയും പഞ്ചസാരയും ഇടുക. അതിലേക്ക് പുതിനയില, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. അതിന് ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ നന്നായി അരിച്ചെടുക്കുക. ശേഷം ഒരു സെർവിങ് ഗ്ലാസിലേക്ക് 1/2 സ്പൂൺ ചെറുനാരങ്ങ നീര് എടുത്ത് അതിലേക്ക് ഒന്നര സ്പൂൺ തേൻ ചേർക്കുക, അതിലേക്ക് ഐസ് ക്യൂബ്സ് ഇട്ട് കൊടുക്കുക. അതിന് ശേഷം ചൂടാറിയ ചായ ഒഴിച്ച് മിക്സ്‌ ചെയ്ത് കുടിക്കാവുന്നതാണ്... ഐസ് ടീ റെഡിയായി....

tea ice tea
Advertisment