Advertisment

പുതിയ വർത്തമാനങ്ങളിൽ പ്രവാസത്തിനും ആധിയുണ്ട്':  ഐ.സി.എഫ് കുടുംബ സഭയുംകാൻസർ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു

New Update
ദമാം:  "പുതിയ വാർത്തകളിൽ പ്രവാസത്തിനും ആധിയുണ്ട്" എന്ന ശീർഷ കത്തിൽ ജി.സി.സി രാജ്യങ്ങളിൽ നടന്നുവരുന്ന സമായികം ക്യാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി കുടുംബസഭയും ക്യാൻസർ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു,
Advertisment
publive-image
ക്യാൻസർ ബോധവത്കരണ പരിപാടിയിൽ ബുറൈദ മെഡിക്കൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ : മഹ്‌മൂദ്‌ ക്ലാസ്സെടുക്കുന്നു
 
കുടുംബ സഭ ഐ.സി.എഫ് നാഷണൽ സെക്രട്ടറി സലീം പാലച്ചിറ ഉത്‌ഘാടനം ചെയ്‌തു , തുടർന്ന് നടന്ന കാൻസർ ബോധവത്കരണ പരിപാടിക്ക്  ബുറൈദ മെഡിക്കൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ : മഹ്‌മൂദ്‌ നേതൃത്വം നൽകി ,തുടക്കത്തില്‍ തന്നെ ആവശ്യമായ ചികിത്സയിലൂടെ ചികിൽസിച്ച് ഭേദമ കുവാ ൻ കഴിമെന്നും , ആഹാരക്രമീകരണം മുഖ്യഘടകമാണെന്നും, പ്രഭാതത്തി ലെ ആഹാരം പ്രവാസികൾ ഒഴിവാക്കുന്നതാണ് മിക്ക രോഗങ്ങൾക്കും കാരണം,  അനിയന്ത്രിതമായ  പാനീയങ്ങളും പ്രവാസികൾ വര്ജിക്കേ ണ്ടതു ണ്ടെന്നും ,വ്യായാമമില്ലായ്കയും ഭക്ഷണശീലങ്ങൾ രോഗങ്ങൾക്ക് കരണമാ വുമെന്നും  അദ്ദേഹം പറഞ്ഞു , തുടർന്ന്  കാൻസർ ബോധവ ത്കരണത്തിന്റെ ഭാഗമായി ഡോക്യുമെന്ററി, കൊളാഷ് എന്നിവയുടെ പ്രദർശനവും  നടന്നു ,കാമ്പയിന്റെ ഭാഗമായി ദമ്മാം സെൻട്രൽ തലത്തിൽ പ്രബന്ധ, കവിതാ മത്സരം,ചർച്ചാ സംഗമം  തുടങ്ങിയവയും നടക്കും
publive-image
അബ്ദുൽ സമദ് മുസ്ല്യാരുടെ അധ്യക്ഷത വഹിച്ചു,മുഹമ്മദ് കുഞ്ഞി അമാനി പ്രാർത്ഥന നടത്തി  ബഷീർ ഉള്ളണം , അബ്ദുൽ ലത്തീഫ് അഹ്‌സനി , അൻവർ കളറോഡ് , ഉമർ സഖാഫി മൂർക്കനാട് ,അഷ്‌റഫ് കരുവമ്പൊയിൽ ,എന്നിവർ സംബന്ധിച്ചു  അബ്ദുൽ ബാരി നദ്‌വി , ശംസുദ്ധീൻ സഅദി,അബ്ബാസ് തെന്നല , റാഷിദ് കോഴിക്കോട് , അഷ്‌റഫ് പട്ടുവം, മുഹമ്മദ് റഫീഖ് വയനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി , ശരീഫ് സഖാഫി സ്വാഗതവും,അഹ്‌മദ്‌ നിസാമി നന്ദിയും പറഞ്ഞു  
Advertisment