Advertisment

സയണിസ്റ്റ് ഭീകരതക്കെതിരെ ലോക മനഃസാക്ഷി ഉണരണം - ബഷീര്‍ ഫൈസി വെണ്ണക്കോട്

New Update

publive-image

Advertisment

കുവൈത്ത്: ഫലസ്തീൻ മണ്ണിന്റെ നേരവകാശികളെ അന്നാട്ടിൽ നിന്ന് പുറത്താക്കിയും കൊന്നുതീർത്തും മേഖല മുഴുവൻ സ്വന്തമാക്കാനുള്ള സയണിസ്റ്റു ഭീകരതയാണ് മേഖലയിലാകെ അസ്വസ്ഥത പടർത്തുന്നതെന്നും, ഈ ക്രൂരതക്കെതിരെ ലോക മനഃസാക്ഷി ഉണരണമെന്നും ബഷീർ ഫൈസി വെണ്ണക്കോട് അഭിപ്രായപ്പെട്ടു.

ഐ.സി.എഫ് കുവൈറ്റ് നാഷണൽ കമ്മറ്റി സംഘടിപ്പിച്ച ചെറിയ പെരുന്നാൾ സ്നേഹ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം കടന്നു വരുന്ന ചെറിയ പെരുന്നാൾ വിശ്വാസികൾക്ക് കൂടുതൽ കരുത്തോടെ മുന്നേറാനുള്ള പ്രചോദനമാണെന്നും റമസാനിന് തൊട്ടു വന്ന മാസത്തിന് ശവ്വാൽ എന്ന നാമം വെച്ചത്‌ തന്നെ ഈ പ്രചോദനാത്മകതയെ വരച്ചുകാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.സി.എഫ് സംഘടനാ കാര്യ പ്രസിഡൻ്റ് ശുകൂർ മൗലവി കൈപ്പുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ സംഗമം അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. സാലിഹ് കിഴക്കേതിൽ സ്വാഗതവും ബഷീർ അണ്ടിക്കോട് നന്ദിയും പറഞ്ഞു.

kuwait news
Advertisment