Advertisment

റമദാന്‍ ആത്മവിചാരത്തിന്‍റെ കാലം; ത്രിദിന പ്രഭാഷണപരമ്പരക്ക് ഇന്ന് തുടക്കം

New Update

publive-image

കുവൈത്ത് സിറ്റി: 'റമദാന്‍ ആത്മവിചാരത്തിന്‍റെ കാലം' എന്ന പ്രമേയവുമായി ഐസിഎഫ് ഗള്‍ഫിലുടനീളം നടത്തുന്ന കാമ്പയിനിന്‍റെ ഭാഗമായി കുവൈറ്റ് സിറ്റി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പര ഇന്ന് തുടങ്ങും.

രാത്രി 9.30 ന് നടക്കുന്ന പരിപാടിയില്‍ അബ്ദുല്‍ ഹയ്യ് അഹ്സനി യുഎഇ 'ശ്രദ്ധിക്കാതെ പോകുന്ന സുന്നത്തുകള്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 'നന്മവഴികള്', 'കര്‍മത്തിന്‍റെ കാതല്' എന്നീ വിഷയങ്ങള്‍ യഥാക്രമം അബ്ദുല്‍ ബാരി നദ്വി സൗദി, മുഹമ്മദലി സഖാഫി പട്ടാമ്പി എന്നിവര്‍ അവതരിപ്പിക്കും.

kuwait news
Advertisment