Advertisment

നാട്ടിൽ നിന്നും സൗദിയിലേക്കുള്ള യാത്രയ്ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി ഐസിഎഫ് റിയാദ്‌, തവക്കൽന ഹെൽപ്പ് ഡെസ്ക് തുടങ്ങി

author-image
admin
New Update

publive-image

Advertisment

റിയാദ്: നാട്ടിൽ നിന്നും സൗദിയിലേക്കുള്ള യാത്ര തീർത്തും ശ്രമകരമായ സാഹചര്യത്തിൽ സാധ്യമായ സഹായങ്ങൾ നൽകുക എന്ന ലക്ഷ്യത്തിൽ, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് സെൻട്രൽ കമ്മറ്റിയുടെ കീഴിൽ തവക്കൽന ഹെൽപ്പ് ഡെസ്കിന് തുടക്കമായി.

നിയമപരമായ കടമ്പകൾ പരിഹരിക്കുക, സാങ്കേതികമായ പ്രതിബന്ധങ്ങൾ തരണം ചെയ്യുക തുടങ്ങി വിവിധ സഹായങ്ങൾ നൽകി സൗദിയിലേക്ക് തിരികെയുള്ള യാത്ര സുഗമമാക്കുക എന്നതാണ് ഹെൽപ്പ് ഡെസ്ക് കൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്.

സൗദിയിലേക്ക് തിരികെ വരുന്നതിന് ആവശ്യമായ ക്വാറണ്ടയിൻ ചെയ്യേണ്ട ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലെ സമകാലിക വിവരങ്ങള്‍ കൈമാറുക എന്നതും ലക്ഷ്യമിടുന്നുണ്ട്.

വാട്‍സ് ആപ്പ് ഗ്രൂപ്പുകളായിലൂടെയും ഫോൺ വിളികളിലൂടയും സേവനങ്ങൾ നൽകി വരുന്നുണ്ട്. കേരളാ മുസ്ലീം ജമാഅത്തിന്റെയും, എസ്‌.വൈ.എസിന്റെയും പ്രവാസി ഘടകമായ ഐസിഎഫിന്റെ സഫ്‌വാ വളണ്ടിയർമാരാണ് സേവനമുമായി രംഗത്തുള്ളത്. വിവിധ വിഷയങ്ങളിൽ നിയമ സാങ്കേതിക പരിജ്ഞാനമുള്ള പൊതുപ്രവർത്തകരും മാധ്യമ പ്രവർത്തകരും സഹായങ്ങളുമായി സജ്ജീവമാണ്.

പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങാവുക എന്ന ഐ സി എഫിന്റെ എക്കാലത്തെയും മുഖമുദ്രയുടെയും, നിശ്ചയദാർഢ്യത്തിന്റെയും ഭാഗമായാണ് ഹെൽപ്പ് ഡെസ്ക്ക് സജ്ജമാക്കിയിട്ടുള്ളതെന്ന് ഐസിഎഫ് റിയാദ് സെൻട്രൽ ഭാരവാഹികൾ അറിയിച്ചു.

ഹെൽപ്പ് ഡെസ്ക്ക് രൂപികരിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആയിരത്തിലധികം ആവശ്യക്കാർ സേവനം തേടി എത്തി എന്നത് ഈ രംഗത്തുള്ള പ്രതിസന്ധി എത്രത്തോളം വലുതാണെന്ന് സൂചിപ്പിക്കുന്നതാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ എംബസ്സി സംവിധാനങ്ങളും സാമൂഹിക സംഘടനകളും ഈ രംഗത്ത് കൂടുതൽ സജീവമാകേണ്ടതിന്റെ ആവശ്യകതയാണ് ബോധ്യപ്പെടുന്നത്.

സേവനം ആവശ്യമുള്ളവർക്ക് ഐ സി എഫ്‌ റിയാദ്‌ സർവീസ്‌ സെക്രട്ടറിമാരായ ഇബ്റാഹിം കരീം ( +91 87145 00470) അബ്ദുറസ്സാഖ്‌ വയൽക്കര ( +966 50 954 9671), എന്നീ നമ്പറുകളിൽ വാട്ട്സ്‌ആപ്പിൽ ബന്ധപ്പെടാം.

soudi news
Advertisment