പണിക്കന്‍കുടി സിന്ധു കൊലപാതകക്കേസിലെ പ്രതി ബിനോയി അറസ്റ്റില്‍

New Update

ഇടുക്കി : പണിക്കന്‍കുടി സിന്ധു കൊലപാതകക്കേസിലെ പ്രതി ബിനോയി അറസ്റ്റില്‍. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ബിനോയി പിടിയിലായത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് സൂചിപ്പിച്ചു.

Advertisment

publive-image

20 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിനോയിയെ കണ്ടെത്താനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം വ്യാപകമാക്കിയിരുന്നു. മൂന്ന് ആഴ്ച മുന്‍പു കാണാതായ ഇടുക്കി പണിക്കന്‍കുടി വലിയപറമ്പില്‍ സിന്ധു(45)വിന്റെ മൃതദേഹം ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കന്‍കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.

സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. ബീനോയിയുടെ വീടിന്റെ അടുപ്പ് തറയില്‍ കുഴികുത്തി സിന്ധുവിനെ അടക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

murder case
Advertisment