ഭാര്യാ മാതാവിന് ഇൻസുലിൻ നൽകാനെത്തിയ 19 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം, മധ്യവയസ്കൻ പിടിയിൽ; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ള പെൺകുട്ടി പ്രതിയെ തള്ളി താഴെയിട്ട് ഓടി വീട്ടിലെത്തി വിവരം അറിയിച്ചയുടൻ കുഴഞ്ഞുവീണു

New Update

തൊടുപുഴ: ഭാര്യാ മാതാവിന് ഇൻസുലിൻ നൽകാനെത്തിയ 19 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ. ഇടുക്കി മുട്ടം സ്വദേശി ജോമോന്‍ ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്.

Advertisment

publive-image

സംഭവ സമയത്ത് പ്രതിയും ഭാര്യാമാതാവും മാത്രമായിരുന്നു വീട്ടിൽ. ഡോക്ടറെ കാണാൻ പോയിരുന്ന ജോമോന്റെ ഭാര്യയും മകളും വിളിച്ചറിയിച്ചത് അനുസരിച്ചാണ് പെൺകുട്ടി ഇൻസുലിൻ എടുക്കാൻ വീട്ടിലെത്തിയത്. ഇൻസുലിനെടുത്ത് മടങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം.

ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ള പെൺകുട്ടി പ്രതിയെ തള്ളി താഴെയിട്ട ശേഷം ഓടി വീട്ടിലെത്തി വിവരം അറിയിച്ചയുടൻ കുഴഞ്ഞുവീണു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.

Advertisment