New Update
Advertisment
ഹൃദയാഘാതത്തെത്തുടർന്ന് സ്പാനിഷ് ഇതിഹാസ ഗോൾ കീപ്പർ ഐക്കർ കസിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ സ്പാനിഷ്. പോർച്ചുഗീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താരത്തിന്റെ ആരോഗ്യ നിലയിൽ നിലവിൽ ആശങ്കപെടേണ്ടതില്ല എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
നിലവിൽ പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയുടെ താരമായ കസിയാസിന് പരിശീലനത്തിനിടെയായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്. റയൽ മാഡ്രിഡ് ഇതിഹാസ താരമായ കസിയാസ് 2015 ലാണ് പോർട്ടോയിലെത്തുന്നത്.