ജയ്‌സാൽമീർ: രാജസ്ഥാനിലെ ജയ്‌സാൽമീറിലെ അസ്‌കന്ദ്ര ഗ്രാമത്തിൽ യുവാവിനെ ഭാര്യയും അച്ഛനും കൊലപ്പെടുത്തി. ഷോക്കടിപ്പിച്ചാണ് ഇവർ യുവാവിനെ കൊലപ്പെടുത്തിയത്. ഹീരലാൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മുകേഷ് കുമാർ, ഭാര്യ പാർലി
എന്നിവർ അറസ്റ്റിലായി. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
15 ദിവസം മുമ്പാണ് സംഭവം. നാരാങ്ങ ജ്യൂസിൽ ഉറക്കഗുളിക നൽകി മയക്കി ഉറക്കിയ ശേഷം രാത്രിയിൽ ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു. പിറ്റേ ദിവസം മൃതദേഹം സംസ്‌കരിച്ചു. ഇളയ സഹോദരൻ ഭോംരാജാണ് മെയ് ആറിന് പരാതി നൽകിയത്. മൃതദേഹത്തിൽ പൊള്ളിയ പാട് കണ്ടതാണ് സംശയമായത്. പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി കൊലപാതകമാണെന്ന് തെളിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവും ഭാര്യയും കൂടെയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്. തൊഴിൽ രഹിതനായ ഹീരാലാൽ സ്ഥിരമായി മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഇതാണ് ഭർതൃപിതാവുമായി അടുക്കാനുള്ള കാരണമെന്നും പാർലി പൊലീസിനോട് പറഞ്ഞു.