Advertisment

ഹോസ്റ്റൽ സൗകര്യത്തോടെ അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍ ഇസ്ലാമിക ചുറ്റുപാടിൽ എംബിബിഎസ് പഠിക്കുവാന്‍ ഐഎല്‍എം അവസരമൊരുക്കുന്നു - സയ്യിദ്‌ റഷീദ്‌ അലി ശിഹാബ്‌ തങ്ങൾ

New Update

publive-image

Advertisment

മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ നാട്ടിൽ സീറ്റുകളുടെ അപര്യാപ്തത കാരണം വിദേശരാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിന് പോവുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുണ്ട്.

എന്നാൽ പല രക്ഷിതാക്കളും വലിയ ആശങ്കയോടെയാണ് കുട്ടികളെ വിദേശത്തേക്ക് പറഞ്ഞയക്കുന്നത്.തിരിച്ചു വരുമ്പോൾ അധിക വിദ്യാർത്ഥികളിലുമുണ്ടാകുന്ന ധാർമിക മൂല്യച്യുതികളാണ് ആ ആശങ്കക്ക് കാരണം.

അവിടെയാണ് "ഇൽമ്" (ഇനീഷ്യേറ്റീവ് ഫോര്‍ ലേണിംഗ് മെഡിസിന്‍ - ഐഎല്‍എം) പുതിയൊരു പദ്ധതിക്ക് തുടക്കമിടുന്നത്.

ലോകത്തെ ഏറ്റവും ഗുണമേന്മയുള്ള അന്താരാഷ്ട്ര സർവകലാശാലകളിലൊന്നും, ഇസ്‌ലാമിക ചരിത്രത്തിൽ ഏറെ പ്രസിദ്ധനായ ഇമാം ബുഖാരിയുടെ ജന്മനാടുമായ ബുഖാറയിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ചെച്ചിനിയയിലെ ചെച്ചിൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി, ഖസക്കിസ്ഥാനിലെ അൽ ഫാറാബി ഖസക്ക് നാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഹോസ്റ്റൽ സൗകര്യത്തോടെ ഇസ്ലാമിക ചുറ്റുപാടിൽ എംബിബിഎസ് പഠിക്കാനുള്ള അവസരമാണ് ഐഎല്‍എം വിദ്യാർഥികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്.

മെഡിക്കൽ വിദ്യാഭ്യാസം ചിലവ് കൂടിയ കാലത്ത് താരതമ്യേന ചിലവ് കുറവാണെന്നതും ഇൽമിന്റെ പ്രത്യേകതയാണ്.

 

ilm
Advertisment