ഒരു അര്‍ജന്റീന ഫാന്‍ അല്ലാതിരുന്ന താന്‍ അര്‍ജന്റീനയുടെ ആരാധകനായി മാറിയത് 1986 ലെ മാറഡോണയുടെ കളി കണ്ടിട്ടാണ്; ഇപ്പോഴും അര്‍ജന്റീന ഫാനായി തുടരുന്നതിന് കാരണവും മാറഡോണ തന്നെ; ഐ എം വിജയന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, November 26, 2020

തൃശ്ശൂര്‍ : ഒരു അര്‍ജന്റീന ഫാന്‍ അല്ലാതിരുന്ന താന്‍ അര്‍ജന്റീനയുടെ ആരാധകനായി മാറിയത് 1986 ലെ മാറഡോണയുടെ കളി കണ്ടിട്ടാണ്. ഇപ്പോഴും അര്‍ജന്റീന ഫാനായി തുടരുന്നതിന് കാരണവും മാറഡോണ തന്നെയാണെന്നും ഐ എം വിജയന്‍.

കലാഭവന്‍ മണിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് തനിക്ക് മാറഡോണയുടെ മരണവാര്‍ത്ത കേട്ടപ്പോഴും തോന്നിയതെന്നും ലോകത്തെ എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും മാറഡോണയുടെ മരണം തീരാനഷ്ടമാണെന്നും ഐ എം വിജയന്‍ പറഞ്ഞു.

മാറഡോണയുടെ കണ്ണൂര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോടൊപ്പം രണ്ടു മിനിറ്റ് കളിക്കാന്‍ സാധിച്ചത് ഏറെ ഭാഗ്യമായി കരുതുന്നതായി ഐ എം വിജയന്‍ പറഞ്ഞു. അദ്ദേഹത്തിന്റേത് തീര്‍ത്തും അപ്രതീക്ഷിതമായ വേര്‍പാടാണെന്നും ഐ എം വിജയന്‍ പറഞ്ഞു.

×