Advertisment

കോവിഡ്-19 കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സത്വര നടപടി സ്വീകരിക്കണം

New Update

അൽ ഖോബാർ : കൊറോണ വൈറസ് അതിവേഗം പടർന്നു പിടിക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരൻമാരേ തിരികെ രാജ്യത്തേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ

സത്വര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖോബാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

കഴിഞ്ഞ ദിവസം തേജസ് ന്യൂസ് റിപ്പോർട്ട് ചെയ്ത, കോവിഡ് 19 അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന മോൾഡോവയിൽ അകപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ പൗരൻമാരേയും ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിയാണ് വേണ്ടത്. യൂറോപ്പിലും അമേരിക്കയിലും വളരെ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ആ രാജ്യങ്ങളിലെ ഭരണാധികാരികൾ പോലും നിസ്സഹായരായി നിൽക്കുകയാണ്. വിദേശത്ത് പഠനത്തിനും ജോലിക്കും വേണ്ടി പോയിട്ടുള്ളവർക്ക് നിലവിലെ ലോക്ഡൗൺ കാരണം തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയിലാണുള്ളത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വിദേശത്തുള്ളവരുടെ വേദനയേറിയ അനുഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതിൽ അടിയന്തിരമായി ഇടപെടാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും സോഷ്യൽ ഫോറം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മൻസൂർ പൊന്നാനി, സെക്രട്ടറി അഹമ്മദ് കബീർ എന്നിവർ ആവശ്യപ്പെട്ടു.

Advertisment