Advertisment

ടെസ്‍ല കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ; ഒരു നിബന്ധന മാത്രം

New Update

publive-image

Advertisment

മുംബൈ: ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉയർന്ന ഇറക്കുമതി തീരുവയെ കുറിച്ച് വിമർശിച്ച ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രസർക്കാർ. ഒരു നിബന്ധന മുന്നോട്ട് വെച്ചാണ് ടെസ്‍ല കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞത്.

കമ്പനി ഇന്ത്യയിൽ കാറുകൾ നിർമ്മിക്കണമെന്നാണ് നിബന്ധന. ഇക്കണോമിക് ടൈംസാണ് കേന്ദ്രസർക്കാരിലെ ഉന്നതന്റെ വാക്കുകൾ ഉദ്ധരിച്ച് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. ആഡംബര കാറുകളായി പരിഗണിക്കാതെ, ഇലക്ട്രിക് കാറുകളായി ടെസ്‍ലയെ പരിഗണിക്കണമെന്നും ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും നേരത്തെ ഇലോൺ മസ്ക് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിൽ തന്നെ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കേന്ദ്രസർക്കാർ ഇതിനോടകം നിരവധി ഇൻസെന്റീവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്നായിരുന്നു ഇലക്ട്രിക് കാറുകൾക്ക് മുകളിലെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചത്.

NEWS
Advertisment