New Update
ചൈനിസ് ഭക്ഷണരീതിയാണ് കൊറോണയ്ക്ക് കാരണമായതെന്ന വിമര്‍ശനവുമായി നടന്‍ ഇമ്രാന്‍ ഹാഷ്മി. ആയിരക്കണക്കിന് മൈലുകള്‍ അകലെ ഒരാള്‍ക്ക് വവ്വാലിനെപ്പോലുള്ള ജീവികളെ ഭക്ഷിക്കാന്‍ തോന്നിയതാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നടന്‍ ട്വീറ്റ് ചെയ്തു.
Advertisment
ചൈനക്കാരുടെ വിചിത്രമായ ഭക്ഷണരീതികളാണ് ലോകത്ത് കൊറോണ വൈറസ് പടരാനുണ്ടായ സാഹചര്യമൊരുക്കിയതെന്നും ഇമ്രാന്‍ ഹാഷ്മി വിമര്‍ശിക്കുന്നു.
താരത്തെ അനുകൂലിച്ചു മൃഗസ്‌നേഹികളടക്കം നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. ചൈനയിലെ ഭക്ഷണം പാകം ചെയ്യുന്ന വീഡിയോകളും കമന്റുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിലര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിട്ടുണ്ട്.