Advertisment

വേറിട്ട രീതിയില്‍ NANMMA ‘റമദാന്‍ 2020’ പരിപാടികള്‍ സംഘടിപ്പിച്ചു

New Update

വാഷിംഗ്‌ടണ്‍: സാധാരണയില്‍ നിന്നും ഭിമായിരുന്ന ഇത്തവണത്തെ കോറോണക്കാലത്തെ റമദാനില്‍ നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സിന്‍റെ (NANMMA) നേതൃത്വത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു.

Advertisment

publive-image

പ്രതിദിന പരിപാടികള്‍: ഡോ. സുബൈര്‍ ഹുദവി ചേകന്നൂരിന്‍റെ ദൈനംദിന ചെറുപ്രഭാഷണപരമ്പര – ഗൂഗിള്‍ മീറ്റില്‍ ദിവസവും രാത്രി 9 മണിക്ക് (EST) വ്യത്യസ്ത വിഷയങ്ങളില്‍ 15 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ചെറുപ്രസംഗങ്ങള്‍ ഡോ. സുബൈര്‍ ഹുദവി അവതരിപ്പിച്ചു. തുടര്‍ന്നു നടക്കാറുള്ള പല ദിവസങ്ങളിലും ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യോത്തരവേളകളില്‍ ജീവിതത്തിന്‍റെ വിവിധ തുറകളിലെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

ക്യൂരിയസ് കിഡ്സ്: പണ്ഡിതനോട് ചോദിക്കാം – റമദാന്‍ എന്താണെന്നും അത് ഒരു മുസ്ലീമിന്‍റെ മൊത്തത്തിലുള്ള ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ കുട്ടികള്‍ മനസ്സിലാക്കേണ്ടത് അനിവാര്യമായതിനാല്‍, വിശുദ്ധ മാസത്തിന്‍റെ പ്രത്യേകത അനുഭവിക്കുന്നതിനും അതിന്‍റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനും കുട്ടികളെക്കൂടി ഭാഗഭാക്കാക്കുന്നതിനാണ് NANMMA ഈ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള വിവിധ ഇസ്ലാമിക പണ്ഡിതന്മാരും പ്രഭാഷകരും ലളിതമായി ഉത്തരം നല്‍കി.

പ്രതിവാര പ്രഭാഷണപരമ്പര: ശനിയാഴ്ച്ചകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ വിവിധ പ്രഭാഷകര്‍ ഇസ്ലാമിക പ്രഭാഷണം നടത്തി. തുടര്‍ന്ന് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു. ശൈഖ് അഹമ്മദ് കുട്ടി കാനഡ, റാശിദ് ഗസ്സാലി, സിംസാറുല്‍ ഹഖ് ഹുദവി, പ്രൊഫ. ഹുസൈന്‍ മടവൂര്‍, അലിയാര്‍ മൗലവി അല്‍ ഖാസിമി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സംസാരിച്ചു.

റമദാന്‍ മത്സരങ്ങള്‍: വിജയികള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളോടുകൂടിയ വ്യത്യസ്ത മത്സരങ്ങള്‍ സംഘടിപ്പിച്ചു. മുതിര്‍ന്നവര്‍ക്കു ക്വിസ്സ്, മൈലാഞ്ചിയിടല്‍ എന്നിവയും, യുവാക്കള്‍ക്ക് കഴിവുകള്‍ തെളിയിക്കുവാനുതകുന്ന പ്രസംഗ മത്സരവും, കുട്ടികള്‍ക്ക് ഖിറാഅത്ത്, ബാങ്ക് വിളിക്കല്‍, ഈദ് കാര്‍ഡ് ഡിസൈനിംഗ്, മൈലാഞ്ചിയിടല്‍ എന്നീ മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്. ഫലപ്രഖ്യാപനത്തിനു NANMMA കുടുംബാംഗങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

NANMMA ചാരിറ്റി പ്രവര്‍ത്തനങ്ങള്‍: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍, സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍, സ്ഥിരവരുമാനത്തില്‍ കുറവുണ്ടാക്കിയത് ബഹുഭൂരിപക്ഷത്തെയും ചെലവ് കുറക്കല്‍ നടപടികളിലേക്ക് നയിച്ചിരിക്കുന്നു. ആവശ്യക്കാരെ കൈയ്യയച്ചു സഹായിക്കാന്‍ NANMMA അംഗങ്ങള്‍ തയ്യാറായി. ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, വരുമാനനഷ്ടം, ട്യൂഷന്‍ ഫീസ്, വിദ്യാര്‍ത്ഥി വായ്പ അടയ്ക്കലടക്കമുള്ള വെല്ലുവിളികള്‍ തുടങ്ങിയവ അമേരിക്കന്‍ മലയാളി സമൂഹത്തിലെ പലരേയും ബാധിച്ചിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ സാധ്യമായത്രയും അവരെ സഹായിക്കുവാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനും NANMMAയ്ക്ക് കഴിഞ്ഞു.

NANMMA സക്കാത്ത്, സ്വദഖ ശേഖരണം വിശുദ്ധമാസം മുഴുവന്‍ നീണ്ടു നിന്നു. അവസാനത്തെ പത്തില്‍ സകാത്ത്-ഉല്‍-ഫിത്വര്‍ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തു. NANMMA ബോര്‍ഡ് അംഗങ്ങളും ചാരിറ്റി ടീമും യോഗം ചേര്‍ന്ന് ധാരാളം സകാത്ത് കേസുകളും അപേക്ഷ ലഭിച്ച വിവിധ പ്രോജക്ടുകളും അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.

NANMMA, കെഎംസിഎ (കേരള മുസ്ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍, സാന്‍ഫ്രാന്‍സിസ്കോ, ബേ ഏരിയ)യോട് കൈകോര്‍ത്ത് ഇന്ത്യയിലങ്ങോളമുള്ള കോവിഡ് 19 ഇരകളെ സഹായിക്കുവാനുള്ള ഫണ്ട് ശേഖരണം നടത്തി. NANMMA ഈ ലക്ഷ്യത്തെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണക്കുകയും നിരവധി പ്രാദേശിക പ്രതിനിധികള്‍ ധനസമാഹരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.

ഈദാഘോഷ പരിപാടികള്‍: എല്ലാ NANMMA അംഗങ്ങളും വീട്ടില്‍ തന്നെ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കുകയും, സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒത്തുചേരലുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും, കുടുംബത്തോടൊപ്പം ചിലവഴിക്കുകയും ചെയ്തപ്പോള്‍ NANMMA അംഗങ്ങള്‍ക്കിടയില്‍ പെരുന്നാളിന്‍റെ സത്ത പങ്കിടുന്നതില്‍ നിര്‍ബന്ധം കാണിച്ചു.

മന്ത്രി കെ ടി ജലീല്‍, നടനും സംവിധായകനും ഗായകനുമായ നാദിര്‍ ഷാ എന്നിവര്‍ ഈദിന്‍റെ തലേന്ന് NANMMA കുടുംബത്തിന് അനുഗ്രഹീതമായ ഈദ് ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ NANMMA നടത്തിയ മഹത്തായ സേവനങ്ങളെയും കേരളത്തിലെ വിവിധ സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും നിലനിര്‍ത്തിയ സുദൃഢബന്ധത്തെയും അവര്‍ അഭിനന്ദിച്ചു.

പെരുന്നാള്‍ ദിനം ഉച്ചയ്ക്ക് ശേഷം ഏറെ പ്രിയപ്പെട്ട പ്രമുഖ മുസ്ലീം ഗായിക ആയിഷാ അബ്ദുല്‍ ബാസിത്തിനൊപ്പം NANMMA ഒരു തത്സമയ സംഗീത സെഷന്‍ സംഘടിപ്പിച്ചു. ശ്രോതാക്കളിലെ ആരാധകരില്‍ നിന്നുള്ള കൗതുകവും പ്രശംസയും നിറഞ്ഞ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു കൂട്ടം ഗാനങ്ങളുടെ പട്ടികയാണ് ആയിഷ ആലപിച്ചത്.

ഇതിനുശേഷം നടന്ന ‘സ്നേഹ സല്ലാപ’ ത്തില്‍ NANMMAയിലെ മുതിര്‍ന്ന അംഗങ്ങളായ ഡോ. മൊയ്ദീന്‍ മൂപ്പന്‍, ഡോ. കെ.എം. മൊഹിയുദ്ദീന്‍, ഡോ. ടി. ഒ. ഷാനവാസ്, ഡോ. അബ്ദുള്‍ കരീം, ഡോ. അടൂര്‍ അമാനുല്ലാഹ്, ശ്രീമതി മൈമൂന കുട്ടി, എ.എം. നിസാര്‍, ഡോ. ഷാനവാസ്, ശൈഖ് അഹമ്മദ് കുട്ടി എന്നിവര്‍ സംവദിച്ചു.വരും തലമുറകളിലേക്ക് കൈമാറുന്നതിനായി വിലമതിക്കാനാവാത്ത ധാരാളം ഓര്‍മ്മകളുടെ പാതയിലൂടെ അവര്‍ പുതുതലമുറയെ സ്നേഹപൂര്‍വ്വം കൊണ്ടുപോയി.

Advertisment