Advertisment

കോവിഡ് ത്രിശൂര്‍ ജില്ലയില്‍ വീടുകളിലും ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ളത് 1629 പേര്‍

New Update

ത്രിശൂര്‍ : ജില്ലയിൽ വീടുകളിൽ 1606 പേരും ആശുപത്രികളിൽ 23 പേരും ഉൾപ്പെടെ 1629 പേരാണ് . തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു.

Advertisment

publive-image

തിങ്കളാഴ്ച 11 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1372 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1354 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 18 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിൾ പരിശോധന ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 275 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ശ്വാസകോശസംബന്ധമായ രോഗമുളളവർ, കച്ചവടക്കാർ, പോലീസ്, റേഷൻകടയിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, 60 വയസ്സിനു മുകളിലുളളവർ, അന്തർസംസ്ഥാന യാത്രക്കാർ തുടങ്ങി വിവിധ മേഖലകളിലുളളവരുടെ സാമ്പിളുകളാണ് ഇപ്രകാരം പരിശോധനയ്ക്ക് അയച്ചത്.

310 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച 81 പേർക്ക് കൗൺസലിംഗ് നൽകി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1639 പേരെയും മത്സ്യചന്തയിൽ 772 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 167 പേരെയും സ്‌ക്രീൻ ചെയ്തു.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പിലാവ് മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

Advertisment