Advertisment

പറവകൾക്കൊരു നീർക്കുടം പദ്ധതി ഉദ്ഘാടനം ചെയ്തു.

New Update

ചെറുതുരുത്തി: മുസ്‌ലിം ലീഗ് 72മത് വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ 72 യൂണിറ്റുകളിൽ msf തൃശ്ശൂർ ജില്ലാ കമ്മിറ്റി "പറവകൾക്കൊരു നീർക്കുടം" പദ്ധതി മാർച്ച്‌ 12 മുതൽ 22 വരെ നടപ്പിലാക്കുകയാണ്.

Advertisment

publive-image

പദ്ധതിയുടെ ചേലക്കര മണ്ഡലതല ഉദ്ഘാടനം വള്ളത്തോൾ പഞ്ചായത്തിലെ അത്തിക്കപറമ്പ് യൂണിറ്റിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, ജില്ലാ ജ:സെക്രട്ടറി പി.എം അമീർ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.എ അബ്ദുൽ കരീം, ജില്ലാ ജ:സെക്രട്ടറി എ.എം സനൗഫൽ, ലീഗ് നേതാക്കളായ എം.വി സുലൈമാൻ, ടി.കെ സൈദലവി, പി.എ അബ്ദുൽ സലാം, ടി.ബി മൊയ്തീൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

എം.എസ്.എഫ് നേതാക്കളായ അൽ റസിൻ, ആരിഫ് പാലയൂർ, കെ.വൈ അഫ്സൽ, റംഷാദ് പള്ളം, അജ്മൽ ചേലക്കര, മുഖ്താർ, ഷിബിൻ, ജാബിർ എന്നിവർ നേതൃത്വം നൽകി.

Advertisment