Advertisment

കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട അംഗത്വ കാമ്പയിൻ ഉദ്ഘടാനം നിര്‍വ്വഹിച്ചു

author-image
admin
New Update

publive-image

Advertisment

റിയാദ് കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട (2020-21) പ്രചാരണ കാമ്പയിന്റെ ഉദ്‌ഘാടനം മുഹമ്മദ് കണ്ടകൈക്ക് അപേക്ഷാ ഫോറം നൽകി സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് നിർവ്വഹിക്കുന്നു

റിയാദ്: കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട (2021-22) അംഗത്വ കാമ്പയിൻ ഉദ്ഘടാനം റിയാദ് അപ്പോളോ ഡിമോറയിൽ ചേർന്ന ചടങ്ങിൽ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അപേക്ഷാ ഫോറം മുഹമ്മദ് കണ്ടകൈക്ക് നൽകി നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി മുസ്തഫ അധ്യക്ഷനായിരുന്നു.

റിയാദ് കെഎംസിസി 2019ൽ ആരംഭിച്ച കുടുംബ സുരക്ഷാ പദ്ധതി പ്രകാരം പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിക്ക് പത്ത് ലക്ഷം രൂപയാണ് നൽകി വരുന്നത്. ഇതിനകം മരണപ്പെട്ട പത്ത് അംഗങ്ങൾക്ക് അവരുടെ വിഹിതം ആശ്രിതർക്ക് കൈമാറിയതായി ഭാരവാഹികൾ പറഞ്ഞു. കിഡ്‌നി, ക്യാൻസർ പോലെയുള്ള വിവിധ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്ന 7 പേർക്ക് ചികിത്സാ സഹായവും നൽകി.

പതിറ്റാണ്ടുകളായി മരുഭൂമിയിൽ ജീവിതം നയിച്ചിട്ടും ശൂന്യമായ കൈകളുമായാണ് ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത്. ചിലരാവട്ടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും പേറി ഇപ്പോഴും ഗൾഫ് നാടുകളിൽ അധ്വാനിച്ചു കൊണ്ടിരിക്കുന്നു. കുടുംബ ബാധ്യതകളും സാമ്പത്തിക പ്രയാസങ്ങളും മൂലം ഇവരിലേറെ പേരും പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുകയാണ്.

എല്ലാം അവഗണിച്ച് കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് ചിലർ രോഗശയ്യയിലാവുകയോ മരണത്തിന് കീഴടങ്ങുകയോ ചെയ്യുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ അതീവ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കുടുമ്പങ്ങൾക്കാണ് കെഎംസിസിയുടെ ഈ പദ്ധതി തുണയാവുന്നതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പറഞ്ഞു.

ഏറ്റവും വലിയ തുക ആശ്രിതർക്ക് നൽകുന്ന ആദ്യത്തെ പ്രവാസി സുരക്ഷാ പദ്ധതിയാണിത്. മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രവാസികൾക്ക് ഈ പദ്ധതിയിൽ അംഗമായി ചേരാം. എല്ലാ വർഷവും നിശ്ചിത തുക നൽകി അംഗത്വം പുതുക്കാനാവും. ഇതിന്റെ പ്രവർത്തനങ്ങൾ നിയമ പ്രകാരം ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് ഫറോക്കിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

പ്രവാസ ജീവിതത്തിനിടയിൽ യാതൊരു വിധ നീക്കിയിരിപ്പുമില്ലാതെ പെടുന്നനെ മരണത്തിന് കിഴടങ്ങേണ്ടി വരുന്ന പ്രവാസികൾക്ക് പദ്ധതി വലിയൊരു ആശ്വാസമാകും .

ആഗസ്ത് അവസാനത്തോടെ ക്യാമ്പയിൻ സമാപിക്കുമെന്നും ഇത്തവണ കൂടുതൽ പേരെ അംഗങ്ങളാക്കി ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു.

നാട്ടിൽ പ്രയാസമനുഭവിക്കുന്ന റിയാദിൽ നിന്നുള്ള പഴയകാല കെ എം സി സി പ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകാൻ യോഗം തീരുമാനിച്ചു. സെൻട്രൽ കമ്മിറ്റിയുടെ കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു.

സെക്രട്ടറി കെ ടി അബൂബക്കർ സംഘടന റിപ്പോർട്ടും ആക്ടിങ് ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കുടുംബ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങളെ കുറിച്ച്‌ സെക്രട്ടറി മുജീബ് ഉപ്പട വിശദീകരിച്ചു.

സെക്രട്ടറി അബ്ദുറഹ്മാൻ ഫാറൂഖ് സുരക്ഷാ പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു.

സുരക്ഷാ പദ്ധതിയുടെ പ്രൊമൊ വീഡിയോ സെക്രട്ടറി സിദ്ധീഖ് കോങ്ങാട് പ്രകാശനം ചെയ്തു.

വെൽഫെയർ വിങ് പ്രവർത്തന റിപ്പോർട്ട് ചെയർമാൻ സിദ്ദീഖ് തുവ്വൂരും സൈബർ വിങ് റിപ്പോർട്ട് വിങ് കൺവീനർ ഷഫീഖ് കൂടാളിയും വനിതാ വിങ് റിപ്പോർട്ട് പ്രസിഡന്റ് റഹ്മത്ത് അഷ്റഫും അവതരിപ്പിച്ചു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് തലാപ്പിൽ, റസാഖ് വളക്കൈ,നൗഷാദ് ചാക്കീരി, ഷംസു പെരുമ്പട്ട,, ബാവ താനൂർ, മാമുക്കോയ തറമ്മൽ, വനിതാ വിങ് സെക്രട്ടറി ജസീല മൂസ സംസാരിച്ചു. അൻവർ വാരം, ഹനീഫ മൂർക്കാനാട്, അഷ്‌റഫ് വെള്ളേപ്പാടം,ഷറഫു വയനാട്, കുഞ്ഞിപ്പ തവനൂർ, റഹീം ക്ലാപ്പന, ഇസ്മായിൽ കരോളം, ജില്ല, മണ്ഡലം, എരിയ നേതാക്കൾ നേതൃത്വം നൽകി. സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആമുഖ പ്രഭാഷണം നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും വൈസ് പ്രസിഡന്റ് പി സി അലി വയനാട് നന്ദിയും പറഞ്ഞു.

soudi news
Advertisment