Advertisment

ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബാഡ്മിൻ്റ്ൺ ടൂർണമെൻ്റിൽ സെപ്റ്റിയാൻ വ്യക്തിഗത ഓപ്പൺ മൽസരത്തിൽ ചാമ്പ്യനായി

New Update

publive-image

Advertisment

ദോഹ: ഖത്തർ നാഷണൽ ദിനത്തോട് അനുബന്ധിച്ച് ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബീവീസ് റെസ്റ്റോറന്റ് - ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഭംഗിയായി സമാപിച്ചു. വാശിയേറിയ മൽസരങ്ങൾ അരങ്ങേറിയ ടൂർണമെൻ്റ് കാണികളുടെ ആധിക്യം കൊണ്ടും ശ്രദ്ധേയമായി.

വിവിധ കാറ്റഗറികളിലായി വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്ന് പ്രഗൽഭരായ താരങ്ങൾ അണിനിരന്ന മൽസരത്തിൽ കാറ്റഗറി എ ഡബിൾസിൽ ഇന്തോനേഷ്യയിൽ നിന്നുള്ള അഫ്രിസാൽ - ഇർസാ സഖ്യം ചാമ്പ്യന്മാരായി. വിവിധ കാറ്റഗറിയിലുള്ള ചാമ്പ്യന്മാർ ചുവടെ ചേർക്കുന്നു.

കാറ്റഗറി ബി : ആഷിഫ് അമീർ ജാൻ - പ്രശോബ് (ഇന്ത്യ)

കാറ്റഗറി സി : ആസിഫ് - ശ്രീ (ഇന്ത്യ)

കാറ്റഗറി ഡി : അബ്ദു സത്താർ - ഷിബിൻ ബേബി (ഇന്ത്യ)

ഓപ്പൻ എ കാറ്റഗറി (സിംഗിൾസ്) - സെപ്റ്റിയാൻ മുലിയാന (ഇന്തോനേഷ്യ)

ഐഎസ്സി പ്രസിഡണ്ട് ഹസൻ ചൗഗുളെ ഉൽഘാടനം ചെയ്ത ടൂർണമെൻ്റിൽ ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് ഷാഹിദ് വിപി അധ്യക്ഷ സ്ഥാനവും, ജനറൽ സെക്രട്ടറി ജിതേഷ് നരിപ്പറ്റ സ്വാഗതവും ആശംസിച്ചു.

വ്യത്യസ്ഥ കാറ്റഗറിയിലുള്ള വിജയികൾക്കുള്ള ട്രോഫികൾ ഇൻകാസ് ഖത്തർ സെൻ ട്രൽ കമ്മിറ്റി ആക്റ്റിങ് പ്രസിഡണ്ട് അൻവർ സാദത്ത്, ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാൻ, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പാലൂർ, കോഴിക്കോട് ജില്ല പ്രസിഡണ്ട് അഷറഫ് വടകര, ജനറൽ സെക്രട്ടറി അബ്ബാസ് സി വി, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് മെംബെർ ആരിഫ് പയന്തോങ്ങിൽ, ഷംസുദ്ധീൻ ഏരണാകുളം ,ഇടുക്കി ജില്ല വൈസ് പ്രസിഡണ്ട് അനസ് മൊയ്തീൻ, എൻ വി ബി എസ് ചെയർമാന്മാരായ മനോജ് സാഹിബ് ജാൻ, ബേനസീർ മനോജ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ജില്ല ഇൻകാസ് സെക്രട്ടറിമാരായ മുഹമ്മദലി വാണിമേൽ, സിദ്ധീഖ് സി ടി, ഷഫീഖ് കുയിമ്പിൽ, നദീം മനാർ എന്നിവരും, അൻസാർ കൊല്ലാടൻ, ഷിഹാബ് മലപ്പുറം, അമീർ ഷാ, ഹാരിസ് അബൂബക്കർ, നജീബ് തൗഫീഖ്, ഹാഫിൾ ഓട്ടുവയൽ, നബീൽ വാണിമേൽ, ശ്രീഷു, ഹാരിസ് മൈലാടി, ഗഫൂർ പി സി, മുഖ്താർ നാസർ, അമീർ വി ടി, റഹീം കൊടുവള്ളി എന്നിവർ പങ്കെടുത്തു. നിയോജക മണ്ഡലം ട്രഷറർ അബ്ദുള്ള പൊന്നങ്കോടൻ നന്ദി പ്രകാശിപ്പിച്ചു.

ഐസിബിഎഫ് വൈസ് പ്രസിഡണ്ട് ജൂട്ടാസ് പോൾ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി സിദ്ധീഖ് പുറായിൽ, ബോബൻ ഏരണാകുളം എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

incas qatar
Advertisment