പുതിയ നിയമങ്ങൾ നിയമവ്യവസ്ഥതിയുടെ അന്തസുയർത്തി; ചെറിയ കാര്യങ്ങൾക്ക് ജയിലിൽ അടയ്ക്കുന്ന നിയമങ്ങൾ കാറ്റിൽ പറത്തി; രാജ്യത്ത് വേഗത്തിൽ നിയമം നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്ന് പ്രധാനമന്ത്രി

പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ വികസനം എത്തിക്കാൻ കഴിഞ്ഞു. രാജ്യത്തെ രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു.

New Update
modi 8Untitledmonkey

ഡൽഹി: ഇന്ത്യയുടെ മുന്നേറ്റം കൃത്യമായ ദിശയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ് പ്രധാനമന്ത്രി. രാജ്യത്ത് ഇന്ന്, പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. 

Advertisment

സർക്കാരിന്റെ പരിഷ്‌കാരങ്ങൾ പബ്ലിസിറ്റിയല്ല മറിച്ച് പ്രതിബദ്ധതയാണെന്ന് പറഞ്ഞ അദ്ദേഹം ഭരണനേട്ടങ്ങൾ പ്രസംഗത്തിൽ എടുത്തുകാട്ടി. ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു. സർവ്വമേഖലകളിലും രാജ്യം വികസനത്തിന്റെ പാതയിലാണ്.

പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ വികസനം എത്തിക്കാൻ കഴിഞ്ഞു. രാജ്യത്തെ രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു.

ജലജീവൻ മിഷനിൽ 15 കോടി ഉപഭോക്താക്കൾ ഇന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇത്തരത്തിലുള്ള അതിവേഗ വളർച്ചയാണ് യുവതയ്ക്ക് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ നിയമങ്ങൾ, നിയമവ്യവസ്ഥതിയുടെ അന്തസുയർത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം.

ചെറിയ കാര്യങ്ങൾക്ക് ജയിലിൽ അടയ്ക്കുന്ന നിയമങ്ങൾ കാറ്റിൽപറത്തി. രാജ്യത്ത് വേഗത്തിൽ നിയമം നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

Advertisment