ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പ്; അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ലഡാക്ക്: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Advertisment

ചുഷൂലിനടുത്തുള്ള പാങ്കോങ്‌സോയുടെ തെക്കന്‍ ഭാഗത്തുള്ള ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാനുള്ള ചൈനീസ് സേനയുടെ ശ്രമം ഇന്ത്യന്‍ സൈനികര്‍ നേരത്തെ പരാജയപ്പെടുത്തിയിരുന്നു.

ഗാല്‍വാന്‍ വാലി, ഫിംഗര്‍ ഏരിയ, ഹോട്ട് സ്പ്രിങ്‌സ്, കോങ്‌റങ് നള തുടങ്ങിയ പ്രദേശങ്ങളില്‍ ചൈനീസ് സേന നടത്തിയ അതിക്രമത്തെ തുടര്‍ന്ന് കുറച്ചു മാസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ജൂണില്‍ ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തിനിടെ ഗല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. മൂന്ന് മാസത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ലെഫ്റ്റ്‌നന്റ് ജനറല്‍ തലത്തില്‍ അഞ്ച് ചര്‍ച്ചകളാണ് നടന്നത്.

Advertisment