Advertisment

ഇന്ത്യക്ക് ചൈനയുടെ ഏറ്റവും പുതിയ ഭീഷണി ! ഞങ്ങൾക്കൊപ്പം പാകിസ്ഥാനെയും നേപ്പാളിനെയും നേരിടേണ്ടിവരും

New Update

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് പുറത്തിറക്കിയ ലേഖനത്തിലാണ് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ പത്രത്തിൽ വരുന്ന ലേഖനങ്ങൾ ചൈനീസ് സർക്കാരിന്റെ നയങ്ങളുടെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. ഷാംഗ്ഹായ് അക്കാദമിയിലെ സോഷ്യൽ സയൻസ് റിസർച്ച് ഫെല്ലോ ആയ ഹൂ ചിയോംഗ് ആണ് ലേഖനമെഴുതിയിരിക്കുന്നത്.

Advertisment

publive-image

" പാക്കിസ്ഥാനും നേപ്പാളും ഞങ്ങളുടെ മിത്രരാജ്യങ്ങളാണ്. ഈ രണ്ടു രാജ്യങ്ങൾക്കും ഞങ്ങൾക്കുള്ളതു പോലെ ഇന്ത്യയുമായി ഗുരുതര അതിർത്തിപ്രശ്നങ്ങളുണ്ട്‌. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളായാൽ ഈ മൂന്നു രാജ്യങ്ങളുടെ സൈന്യത്തെയും ഒരേസമയം ഇന്ത്യക്കു നേരിടേണ്ടിവരും. അതൊരുപക്ഷേ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമാകും " ഹൂ ചിയോംഗ് ലേഖനത്തിൽ ഭീഷണിയുടെ സ്വരം കടുപ്പിക്കുന്നു.

publive-image

" മേലിൽ ഗാൽവൻ താഴ്വരയിൽ ഇത്തരം സംഘർഷങ്ങൾ ഉണ്ടാകില്ലെന്നുറപ്പുവരുത്തേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണ്.

publive-image

ചൈനയെ ദുർബലരായി കാണുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ പിഴവാണ്. ഇന്ത്യ നിക്ഷ്പക്ഷമായി അന്വേഷണം നടത്തി ഈ സംഭവങ്ങൾക്കുത്തരവാദികളായവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം" ലേഖനം ഈ മുന്നറിയിപ്പോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്.

publive-image

india-china
Advertisment