കൊവിഡ് പ്രതിരോധത്തില്‍ രാജ്യം പുരോഗതിയിലെന്ന് കേന്ദ്രമന്ത്രി; രോഗമുക്തി നിരക്ക് 63 ശതമാനം; മരണനിരക്ക് 2.27 ശതമാനം മാത്രമാണെന്നും മന്ത്രി

നാഷണല്‍ ഡസ്ക്
Friday, July 10, 2020

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ രാജ്യം പുരോഗതിയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 63 ശതമാനമാണെന്നും മരണനിരക്ക് 2.72 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ സര്‍ക്കാരിന് ആശങ്കയില്ല. രാജ്യത്തെ ജനസംഖ്യാ നിരക്കുമായി താരതമ്യപ്പെടുത്തിവേണം ഈ സാഹചര്യത്തെ കാണേണ്ടത്.

ഇത്ര വലിയ രാജ്യമായിട്ടും സമൂഹവ്യാപനം ഉണ്ടായിട്ടില്ല. ഏതാനും ചില സ്ഥലങ്ങളില്‍ മാത്രമാണ് രോഗവ്യാപനം കൂടുതലുള്ളത്. അവിടെയും സമൂഹവ്യാപനത്തിന്റെ ഘട്ടം എത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധനകളുടെ എണ്ണം കൂട്ടിയതിനാല്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ തിരിച്ചറിയാനും ചികിത്സിക്കാനും സാധിക്കുന്നുണ്ടെന്നും ദിനംപ്രതി 2.7 ലക്ഷം പരിശോധനകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

×