Advertisment

ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യാ-സൗദി സൗഹൃദ സംഗമത്തിന് വേദിയൊരുക്കി ജിഎംഎഫ് മെഗാ ഫെസ്റ്റ്

author-image
Charlie
New Update

publive-image

Advertisment

റിയാദ്: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ മെഗാ ഫെസ്റ്റ് സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ഇന്ത്യാ-സൗദി സൗഹൃദ സംഗമത്തിന് വേദിയായി. സൗദി പൗരപ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. സാംസ്‌കാരിക സമ്മേളനം ബഷീര്‍ അമ്പലയി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ സലീം ആര്‍ത്തില്‍ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. യുംന അജിന്‍, ലക്ഷ്മി ജയന്‍, ആബിദ് കണ്ണൂര്‍, നസീര്‍ മിന്നലെ, ജനി നസീര്‍ എന്നിവരുടെ സംഗീത വിരുന്നും അരങ്ങേറി.

ജിഎംഎഫ് പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. കോഴിക്കോട് ആരംഭിക്കുന്ന ജബല്‍ ഗ്രീന്‍ വ്യാവസായിക പാര്‍ക്ക് സംബന്ധിച്ച് എംഡി അബ്ദുല്‍സലാം വിശദീകരിച്ചു. ഷാജി മഠത്തില്‍, ജയന്‍ കൊടുങ്ങല്ലൂര്‍, റാഫി പാങ്ങോട് പ്രസംഗിച്ചു. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സൗദി പൗരന്‍മാരെ വേദിയിലേക്ക് ആനയിച്ചത്. പാസ്പോര്‍ട്ട് ഡയറക്ടറേറ്റിലെ ബ്രിഗേഡിയര്‍ ജനറല്‍ ആദില്‍ ബക്കര്‍, ദവാദ്മി ബലദിയ ഡയറക്ടര്‍ ഫഹദ് ബിന്‍ ഷുഖൈര്‍ അല്‍ ഹമാദി, സൗദി ടൂറിസം കോ ഓര്‍ഡിനേറ്റര്‍ നാസര്‍ അല്‍ ശുബേലി, പൊലീസ് സ്പെഷ്യല്‍ വിംഗ് ക്യാപ്റ്റന്‍ ഫൈസല്‍ സഅദ് സഈദ് അല്‍ ഖഹ്താനി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സാറ ഫഹദ്, വിദേശകാര്യ മന്ത്രാലയത്തിലെ മന്‍സൂര്‍ സാദ് അല്‍ ഖാസിം തുടങ്ങി പത്തിലധികം പ്രമുഖരെയാണ് ആദരിച്ചത്.

ഷാജി മഠത്തില്‍, ജയന്‍ കൊടുങ്ങല്ലൂര്‍, റാഫി പാങ്ങോട് പ്രസംഗിച്ചു. എന്‍ ആര്‍ കെ ആക്റ്റിംഗ് ചെയര്‍മാന്‍ സത്താര്‍ കായംകുളം. ഗള്‍ഫ് മലയാളി ഫെഡറേഷന്‍സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, ഷിബു ഉസ്മാന്‍. അഷ്റഫ് ചേലാമ്പ്ര, സത്താര്‍ വാദി, ഷാന്‍, ഹുസൈന്‍ വട്ടിയൂര്‍ക്കാവ്, രാജു പാലക്കാട്, മാള മൊയ്തീന്‍, ശിഹാബ് കൊട്ടുകാട്, അയ്യൂബ് കരിപ്പടന്ന, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജീവകാരുണ്യ പ്രവര്‍ത്തകരായ ഹുസൈന്‍, പ്രിന്‍സ്, സത്താര്‍ വാദി. സാജിദ് ആാറാട്ടുപുഴ എന്നിവരെയും ആദരിച്ചു. സനല്‍കുമാര്‍ സ്വാഗതവും ഹരികൃഷ്ണന്‍ നന്ദിയും

 

Advertisment