New Update
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടര്‍ന്നേക്കും.ഇതേ കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക്കിന് നോട്ടീസ് അയച്ചു. 30 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.
Advertisment
അതേസമയം വിലക്കേര്‍പ്പെടുത്തിയ മറ്റു ചൈനീസ് ആപ്പുകളുടെ വിലക്കും തുടരും. 2020 ജൂണില്‍ 59 ചൈനീസ് ആപ്പുകളും സെപ്തംബറില്‍ 118 ആപ്പുകളും ആണ് സര്‍ക്കാര്‍ വിലക്കിയത്.
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യ ടിക് ടോക്, പബ്ജി അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ രണ്ട് ഘട്ടങ്ങളിലായി നിരോധിച്ചത്.