ബൗളര്‍മാര്‍ തിളങ്ങി; ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം; രണ്ട് ഇന്നിംഗ്‌സുകളിലുമായി അക്‌സര്‍ പട്ടേല്‍ വീഴ്ത്തിയത് 11 വിക്കറ്റ് !

New Update

publive-image

Advertisment

അഹമ്മദാബാദ്: മെട്ടേറ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മത്സരത്തിന്റെ മൂന്ന് ദിവസം ശേഷിക്കെയാണ് ഇന്ത്യ അവിസ്മരണീയ ജയം നേടിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. നാലാമത്തെ ടെസ്റ്റ് മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാം.

സ്‌കോര്‍: ഇംഗ്ലണ്ട്- 112 & 81, ഇന്ത്യ- 145 & 49 (വിക്കറ്റ് നഷ്ടപ്പെടാതെ). രണ്ട് ഇന്നിംഗ്‌സുകളിലുമായി 11 വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അശ്വിന്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി.

ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി മാറിയ നരേന്ദ്രമോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ബൗളര്‍മാര്‍ പൂര്‍ണമായും ആധിപത്യം സ്ഥാപിച്ചു. ആദ്യ ഇന്നിംഗിനെക്കാളും തകര്‍ച്ചയായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് അഭിമുഖീകരിച്ചത്. 81 റണ്‍സിന് പുറത്തായി. 25 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്ക്‌സാണ് രണ്ടാം ഇന്നിംഗ്‌സിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ്, അശ്വിന്‍ നാലും, വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.

49 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടുത്താതെ വിജയം കുറിച്ചു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (25 റണ്‍സ്), ശുഭ്മാന്‍ ഗില്ലും (15 റണ്‍സ്) പുറത്താകാതെ നിന്നു.

Advertisment