ഫിലിം ഡസ്ക്
Updated On
New Update
ഹൈദരാബാദ്: തെലുങ്കു സീരിയല്‍ നടി നാഗ ജാന്‍സി (21) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ ജാന്‍സിയെ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisment
മാ ടിവിയിലെ പവിത്രബന്ധന്‍ ഉള്‍പ്പടെ നിരവധി പരമ്പരകളിലും ചില സിനിമകളിലും ജാന്‍സി വേഷമിട്ടിട്ടുണ്ട്.
പ്രണയനൈരാശ്യമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ജാന്‍സി ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നുവെന്നും കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി താരത്തിന് അടുപ്പമുണ്ടായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജാന്‍സിയുടെ കോള്‍ റെക്കോര്‍ഡും ചാറ്റുമെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.