ശ്രീ റെഡ്ഡി തുണിയുരിഞ്ഞ ചരിത്രം പറയാതെ പാര്‍വതിയെ കണ്ട് പഠിക്കട്ടെ ! അവസരം കിട്ടാന്‍ അതല്ല മാര്‍ഗ്ഗം ! 24 മണിക്കൂര്‍ സെക്സി മൂഡിലിരുന്നിട്ട് പീഡിപ്പിച്ച ചരിത്രം പറഞ്ഞിട്ടെന്തുകാര്യം ? എല്ലാ കണ്ണുകളും ശ്രീ റെഡ്ഡിയിലേക്ക് !

ഫിലിം ഡസ്ക്
Friday, April 20, 2018

അര്‍ദ്ധരാത്രി സൂര്യനുദിച്ചാല്‍ പല പകല്‍ മാന്യന്മാരുടെയും യഥാര്‍ത്ഥ മുഖം വെളിച്ചത്താകുമെന്നായിരുന്നു പണ്ടൊക്കെ പറയുന്നത്. സിനിമാ നടിമാര്‍ ഉള്ളുതുറന്നാല്‍ പല പ്രമുഖരും മുഖം ചൂഴ്ത്തുമെന്നായി പിന്നെയത്. അതാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും.

ഹോളിവുഡില്‍ തുടങ്ങി വച്ച മീ ടു ക്യാമ്പയ്ന്‍ ഇന്ത്യന്‍ സിനിമയില്‍ കോളിളക്കം സൃഷ്ടിച്ചുകഴിഞ്ഞു. ഇതൊക്കെയാണെങ്കിലും മലയാള നടിമാര്‍ ഉള്‍പ്പെടെ പലതും മൂടിയും മറച്ചുവച്ചാണ് മീ ടുവില്‍ ചിലതൊക്കെ വെളിപ്പെടുത്തിയത്. പറഞ്ഞതിന്റെ എത്രയോ മടങ്ങുണ്ട് പറയാത്തതെന്നു ജനങ്ങള്‍ക്കറിയാം. എങ്കിലും ഇത്രയെങ്കിലുമായല്ലോ.

പക്ഷേ തെലുങ്ക് സിനിമയില്‍ ഒന്നും മറച്ചുവയ്ക്കാതെ ശ്രീ റെഡ്ഡി തുറന്നുവിട്ട സമരം ആ മേഖലയെ അടിമുടി മാറ്റി മറിച്ചിരിക്കുകയാണ്. ശ്രീറെഡ്ഡി പറഞ്ഞതൊക്കെ സത്യമാണെന്ന് എല്ലാവര്‍ക്കും വ്യക്തം. പറയാത്ത തോന്ന്യാസങ്ങള്‍ ഏറെയുണ്ടെന്നതും വ്യക്തം. പറഞ്ഞയാളും അത്ര പരിശുദ്ധയല്ലെന്നതും സുവ്യക്തം.

ശ്രീ റെഡ്ഡിയുടെ വീഡിയോ ചാറ്റ് പുറത്ത് വിട്ടുകൊണ്ട് നടന്‍ ഡോ. രാജശേഖരുടെ ഭാര്യയും നടിയുമായ ജീവിത പുറത്തുവിട്ട തെളിവുകളൊക്കെ ചെറുത് മാത്രം. ദിവസവും 24 മണിക്കൂറും താന്‍ സെക്സി മൂഡിലായിരിക്കുമെന്നാണ് ചാറ്റില്‍ ശ്രീ റെഡ്ഡി പറയുന്നത്. അങ്ങനൊരാളെ ആര് പീഡിപ്പിക്കാന്‍ എന്നാണു ജീവിതയുടെ ചോദ്യം. അതിന്റെ ഒരു മറുവശം തന്നെയാണ് ശ്രീ റെഡ്ഡി തുറന്നു പറഞ്ഞത്.

ഒരവസരവും പ്രതീക്ഷിച്ച് പലര്‍ക്കൊപ്പവും കിടക്ക പങ്കിട്ടുവെന്നും എന്നിട്ടും അവസരം നല്‍കാതെ കബളിപ്പിച്ചുവെന്നുമാണ് ശ്രീ റെഡ്ഡി പുറത്തുവിട്ട കാസ്റ്റിംഗ് കൌച്ച് വിവാദ൦. പണം വാങ്ങി കബളിപ്പിച്ചു എന്നൊക്കെ പറയുംപോലുള്ള ലാഘവത്തോടെയാണ് ശ്രീ റെഡ്ഡി പറയുന്നത് കിടന്നുകൊടുത്ത് സുഖിപ്പിച്ചിട്ടും അവസരം തന്നില്ലെന്ന്.

അങ്ങനെയെനിക്ക് അവസരം വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം എത്ര പേര്‍ക്കുണ്ട് എന്നാണ് അന്വേഷിക്കേണ്ടത്; മലയാളത്തിലെ പാര്‍വതി തെരുവോരത്തെപ്പോലെ ! എന്റെ നിലപാടുകളുടെ പേരില്‍ എനിക്കവസരം നഷ്ടപ്പെട്ടാല്‍ സ്വന്തമായി സിനിമ പിടിച്ചും അഭിനയിക്കുമെന്നാണ് പാര്‍വതിയുടെ വെല്ലുവിളി.

എന്നിട്ടും അവര്‍ക്ക് അവസരം നഷ്ടമായില്ല. അവര്‍ അഭിനയിച്ചു – അതും ഉഗ്രന്‍ സിനിമകളില്‍. അവര്‍ക്ക് ദേശീയ – സംസ്ഥാന ബഹുമതികളും ലഭിച്ചു. പിന്നെയാകെയൊരു തകരാര്‍ പാറുവിന്റെ ഇംഗ്ലീഷും കേട്ട് കേട്ട് മടുക്കും … എന്നത് മാത്രമാണ്. അതിലും ഭേദ൦ കണ്ണന്താനത്തിന്റെ ഭാര്യ ഷീലാ അല്‍ഫോണ്‍സാണോ എന്ന് തോന്നിപ്പോകും ചിലപ്പോള്‍. പിന്നെ ആകെയൊരു സമാധാനം ഭാഷ അറിയാം എന്നത് മാത്രം !

എന്തായാലും അതാണ്‌ പാര്‍വതിയുടെ ധീരത. അവസരം പോയാല്‍ പോകട്ടെ, എന്നെ ഉപയോഗിക്കാന്‍ ഞാനാരെയും അനുവദിക്കില്ലെന്ന നിലപാടാണ് നടിമാര്‍ക്ക് വേണ്ടത്.

അതുകൊണ്ട് ശ്രീ റെഡ്ഡി ആദ്യം ചെയ്യേണ്ടത് പാര്‍വതിയെ കണ്ട് പഠിക്കലാണ്. ശ്രീ റെഡ്ഡി പറയാന്‍ തുടങ്ങിയാന്‍ ഏറെയുണ്ടെന്നറിയാം. സ്വന്തം അനുഭവം മാത്രം കുറച്ചുകൂടെ തെളിച്ചു പറഞ്ഞാല്‍ തന്നെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ തെറിക്കും. പലരെയും ശ്രീ റെഡ്ഡി സംരക്ഷിക്കുന്നുണ്ട്. അത് ശരിയല്ല.

ശ്രീ റെഡ്ഡിയുടെ ഒരു വീഡിയോ ചാറ്റ് ആണ് ജീവിത രാജശേഖര്‍ ഇത്ര പയറ്റിയിട്ടും കിട്ടിയത്. ജീവിതയുടെ വാശി അവര്‍ കോളേജ് കുമാരിമാരെ വശീകരിച്ച് ഭര്‍ത്താവിന്റെ കിടപ്പറയിലേക്ക് കയറ്റിവിടുന്നത് പതിവാണെന്ന് ശ്രീ റെഡ്ഡി പറഞ്ഞതാണ്. അതിന്റെ കലിപ്പ് അവര്‍ തീര്‍ത്തു.

അതേസമയം, അതിനുള്ള ശ്രീ റെഡ്ഡിയുടെ മറുപടി എന്നാകും പുറത്ത് വരികയെന്ന ആകാംഷയിലാണ് തെലുങ്ക് സിനിമാലോകം. യഥാര്‍ത്ഥത്തില്‍ അന്ന് നടുറോഡില്‍ തുണിയുരിഞ്ഞപ്പോഴത്തതിനേക്കാള്‍ ഇപ്പോഴാണ് എല്ലാ കണ്ണുകളും ശ്രീ റെഡ്ഡിയിലേക്ക് തിരിയുന്നത്.

ഒരു മറയുമില്ലാതെ ശ്രീ റെഡ്ഡി തുറന്നടിക്കുന്നത് കാത്തിരിക്കുകയാണ് തെലുങ്ക് സിനിമ.. ശേഷം ശ്രീയുടെ അടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ….

ശുഭം.

×