Advertisment

ക്യൂ നിന്ന് ഒപ്പമുണ്ടായിരുന്നവരോട് കുശലം പറഞ്ഞ് താര ജാഢയില്ലാതെ വിജയ് - വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

മിഴ്‍നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ വോട്ട് ചെയ്യാനെത്തിയ നടന്‍ വിജയ്‍ ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ്. താര ജാഢയില്ലാതെ സാധാരണക്കാരനെപ്പോലെ ക്യൂ നിന്ന് വോട്ട് വിജയുടെ വീഡിയോ വൈറലാകുകയാണ്.

Advertisment

publive-image

സെലിബ്രിറ്റി ആയതിനാല്‍ ക്യൂ നില്‍ക്കാതെ വിജയ്‍യ്ക്ക് വോട്ട് ചെയ്യാമായിരുന്നു. എന്നിട്ടും ക്യൂ തെറ്റിക്കാതെ നില്‍ക്കാൻ വിജയ് തയ്യാറാകുകായിരുന്നു. ഒപ്പമുണ്ടായിരുന്നവരോട് കുശലം പറയാനും വിജയ് മറന്നില്ല. അടുത്തെത്തിയ ആരാധകരോടും വിജയ് സംസാരിച്ചു.

അമ്പത്തൂരിലാണ് വിജയ് വോട്ട് ചെയ്‍തത്. എന്തായാലും വിജയ് വോട്ട് ചെയ്യാൻ നില്‍ക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

Advertisment