Advertisment

എം.സി.ക്യു പരീക്ഷയുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് കാലത്ത് ഓൺലൈൻ എം.സി.ക്യു പരീക്ഷയുമായി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈത്ത്. കൊവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകൾ അടഞ്ഞ് കിടക്കുന്നതുമൂലം കുട്ടികളുടെ  സാമൂഹിക സമ്പർക്കം, സർഗാത്മകത, വായനാശീലം എന്നിവയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് പുതുമയാർന്ന പദ്ധതിക്ക് ഇന്ത്യൻ കമ്മൂണിറ്റി സ്കൂൾ തുടക്കം കുറിക്കുന്നത്.

ഇൻക്വിസ് ഇറ്റീവ് 2020 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ കുവൈത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. പരിസ്ഥിതി അവബോധവും കൊവിഡും എന്നതാണ് മത്സര വിഷയം. www.icsk-kw.com എന്ന സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം.

മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം .12-14 വയസിലുള്ളവർ ജൂന്യർ വിഭാഗത്തിലും 14-16 വയസിലുള്ളവർ സീനിയർ വിഭാഗത്തിലും 16-18 വയസിലുള്ളവർ സൂപ്പർ സീനിയർ വിഭാഗത്തിലുമാണ് പെടുക . ജൂൺ ഒമ്പതിനാണ് പരീക്ഷ. 25 മിനുറ്റാണ് സമയം. മുപ്പത് ചോദ്യങ്ങളാണ് ഉണ്ടാവുക. ഉച്ചക്ക് ശേഷമാണ് പരീക്ഷ.

ജൂനിയർ വിഭാഗം 2.30 മുതൽ 2.55 വരെയും, സീനിയർ വിഭാഗത്തിന് 3.30 മുതൽ 3.55 വരെയും, സൂപ്പർ സീനിയർ വിഭാഗത്തിലുള്ളവർക്ക് 4.30 മുതൽ 4.55 വരെയുമാണ് സമയം. തൊണ്ണൂറ് മാർക്കിൽ കൂടുതൽ ലഭിക്കുന്ന കുട്ടികൾക്ക് എക്സലൻസ് സെർട്ടിഫിക്കറ്റും 60 മാർക്കിൽ കൂടുതൽ ലഭിക്കുന്നവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റും നൽകും.

കൂടാതെ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പാർട്ടി സിപ്പേഷൻ സർട്ടിഫിക്കറ്റും നൽകും. ജൂൺ നാല് മുതൽ എട്ട് വരെ പേര് രജിസ്റ്റർ ചെയ്യാം

Advertisment