Advertisment

ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ് രണ്ടാം വര്‍ഷവും ഉന്നതവിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു

New Update

കുവൈത്ത്‌ സിറ്റി :ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ് (സീനിയര്‍,സാല്‍മിയ )തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഉന്നതവിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. കുവൈത്തിലെ 9, 10, 11, 12 ക്‌ളാസുകളിലെ ഇന്ത്യന്‍വിദ്യാർത്ഥികൾക്കായാണു മേള സംഘടിപ്പിക്കുന്നത്‌., ഇന്ത്യന്‍ - വിദേശ തൊഴില്‍ മേഖലകളിലെ വിപ്ലവകരമായ മാറ്റങ്ങള്‍ പരിചയപ്പെടുത്തുകയും ഓരോരുത്തര്‍ക്കും അനുയോജ്യമായ തൊഴില്‍മേഖല കണ്ടെത്തി അവസരങ്ങള്‍ തുറക്കുകയും ചെയ്യുക എന്നതാണു മേള സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

ഇന്ത്യയില്‍ നിന്നുമെത്തിയ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷ, തുടര്‍ന്ന് വ്യക്തിഗത മുഖാമുഖം, തുടര്‍വിദ്യാഭ്യാസ - തൊഴിലധിഷ്ഠിത സെമിനാറുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യൂണിവേഴ്‌സിറ്റികളുടെയും പ്രതിനിധികളുമായി സംവേദനം, പ്രവേശന പ്രക്രിയയുടെ പ്രാഥമിക നടപടികള്‍ തുടങ്ങിയവയ്ക്കും അവസരം ഒരുക്കിയിട്ടുണ്ട്.

മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി റൂര്‍ക്കി ഐഐടി യിലെയും, ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെയും ഡയറക്ടര്‍മാര്‍ നേരിട്ട് നയിക്കുന്ന പ്രത്യേക സെഷനുകളും മേളയുടെ ഭാഗമായുണ്ടാകും.

ജനുവരി 17 , 18 തിയ്യതികളിൽ വിവിധ ഇടങ്ങളിൽ വെച്ച്‌ നടക്കുന്ന സെമിനാറുകളിൽ ഇന്ത്യയിലെ പ്രമുഖ കരിയർ ഗുരു ഡോ ബി.എസ്‌ വാര്യർ ,അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാഭ്യാസ വിചക്ഷണന്‍ ജിഹാദ് യാക്കൂബ് എന്നിവർ ചർച്ചകൾ നയിക്കും.സെമിനാറിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ - തൊഴില്‍ സാധ്യതകളെപ്പറ്റി ഡോ ബി.എസ്‌. വാര്യരും വിദേശങ്ങളില്‍ ലഭ്യമായ തുടര്‍ - ഉന്നതവിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളെപ്പറ്റി ജിഹാദ്‌ യാക്കൂബും സംസാരിക്കും.

മേളയിൽ ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും 50 ല്‍പ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകളുടെയും പ്രതിനിധികള്‍ ,വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി നേരിട്ട് ആശയവിനിമയംചെയ്യും.

ആധുനിക ലോകത്തെ വളരെവേഗം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന തൊഴില്‍ - വിജ്ഞാന - വിനോദ - വിദ്യാഭ്യാസ രംഗങ്ങളിലെ പുതിയ സങ്കല്‍പ്പങ്ങളും സങ്കേതങ്ങളും പ്രവണതകളും അതാതുമേഖലകളിലെ വിദഗ്ദ്ധരില്‍നിന്നും നേരിട്ട് അറിയുക വഴി വിദ്യാര്‍ഥികളുടെ ഭാവിരൂപരേഖ തയ്യാറാക്കുന്നതിനും ഓരോരുത്തര്‍ക്കും അനുയോജ്യമായ തൊഴിലിടത്തേക്ക് എത്തിപ്പെടുന്നതിനും ജീവിതവിജയം കൈവരിക്കുന്നതിനും കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശകമാകും മേള എന്ന് പ്രിന്‍സിപ്പലും സീനിയര്‍ അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. ബിനുമോന്‍ പ്‌റഞ്ഞു.

ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ബോർഡ്‌ സെക്രട്ടറി അസ്‌ ഹറുദ്ദീൻ അമീർ മുഹമ്മദ്‌ ,വൈസ്‌ ചെയർമ്മാൻ വിനുകുമാർ നായർ, ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഗംഗാധർ ഷിർസ്സാദ്‌, കമ്മ്യൂണിറ്റി സ്കൂൾ ( സീനിയർ സാൽമിയ) വൈസ്‌ പ്രിൻസിപ്പൽ സൂസൻ രാജേഷ്‌ പോത്തൻ , ഡെപ്യൂട്ടി വൈസ്‌ പ്രിൻസിപ്പൽ മിനി ഷാജി , ഹയർ എഡ്യുക്കേഷൻ ഫെയർ പ്രൊജക്റ്റ്‌ ഡയരക്റ്റർ വിനോദ്‌ ലക്ഷ്മണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

indian community
Advertisment