Advertisment

ഖത്തര്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഭാരവാഹികള്‍ ചുമതലയേറ്റു

New Update

publive-image

Advertisment

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ 2021- 22 കാലഘട്ടത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. ഖത്തറിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും ഐസിബിഎഫ് മുന്‍ അധ്യക്ഷനുമായ പി.എന്‍ ബാബുരാജനെ ജനുവരി ആദ്യവാരത്തില്‍ ഓണ്‍ലൈനായി നടന്ന തെരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷത്തോടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരുന്നു.

എംബസിയുമായി കൂടിയാലോചിച്ച ശേഷം ജനുവരി 27 ന് ചേര്‍ന്ന പ്രഥമ മാനേജിംഗ് കമ്മറ്റി യോഗമാണ് മറ്റു ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സുബ്രമണ്യ ഹെബ്ബഗെലു (വൈസ് പ്രസിഡണ്ട്), കൃഷ്ണകുമാര്‍ ഭന്ധാകവി (ജനറല്‍ സെക്രട്ടറി), സുധീര്‍ ഗുപ്ത (സെക്രട്ടറി), അര്‍ഷാദ് അലി (ഫിനാന്‍സ് ഹെഡ്) അനീഷ് ജോര്‍ജ് മാത്യൂ (എച്ച്. ആര്‍, പ്രിമൈസസ് ഹെഡ്), ശ്വേത കോഷി (കള്‍ചറല്‍ ആക്ടിവിറ്റീസ്) കമള ധന്‍ സിംഗ് ഥാക്കൂര്‍ (ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍, എഡ്യൂക്കേഷന്‍), മോഹന്‍ കുമാര്‍ (ഹെഡ് ഓഫ് ഇന്‍ ഹൗസ് ആക്ടിവിറ്റീസ്) അഫ്സല്‍ അബ്ദുല്‍ മജീദ് (ഹെഡ് ഓഫ് കൗണ്‍സിലര്‍ സര്‍വീസസ് ആന്റ് എക്സ്ടേര്‍ണല്‍ ഈവന്റ്സ്) സജീവ് സത്യശീലന്‍ (ഹെഡ് ഓഫ് അഫിലിയേഷന്‍ ആന്റ് മെമ്പര്‍ഷിപ്പ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

-ഡോ. അമാനുല്ല വടക്കാങ്ങര

 

qatar news
Advertisment