Advertisment

രാജ്യത്ത് കത്തുന്നത് ഇന്ത്യയെന്ന സംസ്കാരം ? എവിടെ ആമിർഖാൻ ? എവിടെ ഷാരൂഖ് ഖാൻ ? എവിടെ യൂസഫലി ? ഒരു സമ്പദ്ഘടന കൂപ്പുകുത്തുന്നത് നിങ്ങള്‍ക്ക് കാണാതെപോകാം ! പക്ഷേ ജനിച്ച മണ്ണിന്‍റെ അവകാശങ്ങള്‍ക്കായി ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം കൈകോര്‍ത്ത് അണിചേരുന്നത് എന്തിനെന്ന് കാണാതെപോകരുത് ? - ദാസനും വിജയനും എഴുതുന്നു

New Update

publive-image

Advertisment

പലതും മറക്കുവാനും മറയ്‌ക്കുവാനും ഇന്ത്യയെന്ന ഒരു സംസ്കാരം കത്തുന്നു. സമാധാനമായി കരുതിയിരുന്ന ഒരു ഭൂപ്രദേശം ഇന്നിപ്പോൾ കണ്ണേറ് കിട്ടിയതുപോലെ അക്രമാസക്തമായിരിക്കുന്നു. ഒന്നും യാദൃശ്ചികമായിട്ടല്ല അരങ്ങേറുന്നത്. വ്യക്തമായ അജണ്ടകളുടെ അടിസ്ഥാനത്തിലുള്ള ഈ സംഭവവികാസങ്ങളിൽ ഒറിജിനൽ വില്ലന്മാർ ആരായിരിക്കും ?

എവിടെ ആമിർഖാൻ ? എവിടെ സൽമാൻ ഖാൻ ? എവിടെ ഷാരൂഖ് ഖാൻ ? എവിടെ യൂസഫലി ? എവിടെ എആർ റഹ്മാൻ ? എവിടെ ജാവേദ് അക്തർ ? എവിടെ മമ്മുട്ടി ? എവിടെ അമിതാബ് ബച്ചൻ ? എവിടെ രജനികാന്ത് ? എവിടെ ബിആർ ഷെട്ടി ? എവിടെ തെണ്ടുൽക്കർ ? എവിടെ നമ്മുടെ രാജ്യത്തിൻറെ പരമോന്നത വ്യക്തിത്വങ്ങൾ ? എവിടെ സാഹിത്യ കാരന്മാർ - കാരികൾ , എവിടെ ക്രിക്കറ്റ് കളിക്കാർ ? ബാക്കിയുള്ളവരെയെല്ലാം ഉൾപ്പെടുത്തിയാൽ സ്ഥലം തികയില്ല ! ( ചാനലുകാരെയും പത്രക്കാരെയും ഇവിടെ ഉൾപ്പെടുത്തുന്നില്ല ).

അവർക്കൊക്കെ പത്മശ്രീ- വിഭൂഷൺ ഒക്കെ വേണം . സിനിമകൾ ബോക്സ് ഓഫീസുകളിൽ ചരിത്രം തിരുത്തണം. നൂറ് കോടി ക്ലബ്ബുകളിൽ കയറണം. ലക്‌നോവിൽ ഷോപ്പിംഗ് മാൾ പണിയണം.

കശ്മീർ ആപ്പിൾ ഇറക്കുമതി ചെയണം. അവാർഡുകൾ വാങ്ങണം. കൂടെ നിന്ന് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ കയറ്റിവിടണം . അല്ലാതെ അവർക്കെന്തോന്ന് ഇന്ത്യ. അവർക്കെന്തോന്ന് സമാധാനം. പണത്തിന്റെ മേലെ ഒന്നും പറക്കില്ലല്ലോ ?

publive-image

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സമ്പദ്ഘടന കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ, അല്ലെങ്കിൽ കോടിക്കണക്കിന് രൂപ ലാഭം കൊയ്തിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുമ്പോൾ അക്കാര്യങ്ങളെ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ടുകൊണ്ടു മറച്ചുവെക്കുന്നതാണോ എന്നും അറിയില്ല .

ഏതായാലും ഇന്ത്യയിലെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സിഖ് മറ്റുള്ള മതത്തിലുള്ള സഹോദരങ്ങളൊക്കെ ഒരു കാര്യം ഓർക്കുന്നത് നന്ന് . ലോകം മുഴുവനും ഇന്നിപ്പോൾ നിയന്ത്രിക്കുന്നത് ചെകുത്താനെ ആരാധിക്കുന്നവരാണ്.

ബാബരി മസ്ജിദ് തകർന്നതിനു ശേഷമുള്ള ലഹളകൾക്കും ഗുജറാത്തിലെ നരനായാട്ടിനും ശേഷം ഇന്ത്യയിൽ മനഃസമാധാനം മെല്ലെ മെല്ലെ വന്നു തുടങ്ങുകയായിരുന്നു . ഇന്റർനെറ്റിലൂടെയും മറ്റും ജനങ്ങളിൽ വിദ്യാഭ്യസവും വിവരവും വിവേകവും അധികരിച്ചുകൊണ്ടിരുന്ന ഈ നാളുകളിൽ സംജോതായും മാലേഗാവും അജ്മീറും ഒഴിച്ചാൽ വലിയ കുഴപ്പങ്ങളൊന്നും നടമാടിയിരുന്നില്ല .

publive-image

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് കാണുമ്പോൾ മനസ്സിലാകുന്നത് - ഇതുപോലെ ഒരു കാട്ടാള നിയമം കൊണ്ടുവരുമ്പോൾ മുംബയിലെ ഏതെങ്കിലും ചേരിയിൽ നിന്നോ, ഡൽഹിയിലെ നിസാമുദ്ധീനിൽ നിന്നോ , ഹൈദരാബാദിലെ ചാര്‍മിനാറിൽ നിന്നോ , കോയമ്പത്തൂരിലെ കോട്ടമേട്ടിൽ നിന്നോ , കൊച്ചിയിലെ മട്ടാഞ്ചേരിയിൽ നിന്നോ , തിരുവനന്തപുരത്തെ ഭീമാപള്ളിയിൽ നിന്നോ ഒക്കെ കലാപങ്ങളും പ്രതിഷേധങ്ങളും പൊട്ടി പുറപ്പെടും , അതിനെയൊക്കെ പട്ടാളത്തെയും അർധസൈനികരെയും ഒക്കെ വെച്ചുകൊണ്ട് നേരിടുവാനാകും എന്നൊക്കയാണ് കരുതിയത് .

പക്ഷെ കേരളത്തിൽ പ്രളയം വന്നതുപോലെ അപ്രതീക്ഷിതമായ പ്രദേശങ്ങളിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചപ്പോൾ ഭരണക്കാർ അക്ഷരാർത്ഥത്തിൽ കുഴങ്ങിപ്പോകുന്ന കാഴ്ചകളാണ് കാണുവാൻ കഴിയുന്നത് .

publive-image

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൽ കോളേജ് വിദ്യാർഥികൾ തെരുവിൽ ഇറങ്ങിയതുപോലെ ഈ കാട്ടാള നിയമത്തിലും വിദ്യാർത്ഥികളാണ് പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എന്നത് ഭരിക്കുന്നവർക്ക് ഒരു പോരായ്മയാണ് . വിദ്യാർത്ഥികൾ അക്രമാസക്തരാകുന്നില്ല എന്നതാണ് ഭരിക്കുന്നവരുടെ പ്ലാനുകൾ അസ്ഥാനത്താക്കിയത് .

ഏറ്റവും പ്രധാനം ഭൂരിപക്ഷം ഹിന്ദു സഹോദരന്മാരും സഹോദരികളും തെരുവിൽ ഇറങ്ങുന്നതിലാണ് ഇവരുടെ ഭയം . മുസ്ലിം സമുദായത്തിനൊപ്പം കൈകൾ കോർത്തുകൊണ്ടു നല്ലവരായ ഹിന്ദുക്കൾ സമരങ്ങളിൽ അണിനിരക്കും എന്നത് ഇന്റലിജൻസുകാർ റിപ്പോർട്ട് കൊടുത്തുകാണുവാൻ വഴിയില്ല. കേരളത്തിലെ പഴയ ഡിജിപിയെപ്പോലുള്ളവരല്ലേ ഒട്ടു മിക്കവരും .

publive-image

കേവലം ഒരു പെൺകുട്ടിയുടെ ചൂണ്ടുവിരലിനു മുന്നിൽ ചൂളിപ്പോയ ദൽഹിയിലെ പോലീസിനെ കണ്ടപ്പോൾ പഴയ ഇറാഖ് സംഭവം ഓർമ്മയിൽ വന്നു . ലോകം മുഴുവൻ വെട്ടിപ്പിടിച്ചു യുദ്ധങ്ങൾ ഉണ്ടാക്കി മതിമറന്നു പോന്നിരുന്ന ബുഷിനെ ഒരാൾ ഷൂ എറിഞ്ഞപ്പോൾ നൂറ് മിസൈലുകൾക്ക് തുല്യമായിരുന്നു അത് .

അതുപോലെയായിരുന്നു ഈ പെൺകുട്ടിയുടെ ചൂണ്ടുവിരൽ കുറെയധികം പെൺകുട്ടികളെ തെരുവിൽ സമരനായികമാരാക്കുവാൻ സാധിച്ചു . തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമരനായിക ജൂലിയെ ഓർമ്മപ്പെടുത്തുമാറ് പെൺകുട്ടികൾ മുദ്രാവാക്യങ്ങൾ മുഴക്കിയപ്പോൾ ഭരണകൂടം സമ്മർദ്ദത്തിലായി .

സമരങ്ങൾ തുടങ്ങിയ നാളിൽ പ്രധാനമന്ത്രിയും രണ്ടാം നാളിൽ ആഭ്യന്തര മന്ത്രിയും കാലുകൾ ഇടറി വീണപ്പോൾ വിശ്വാസികൾക്കൊക്കെ അതൊരു അത്ഭുതമായി മാറി .

publive-image

കലാപങ്ങളും കൊലപാതകങ്ങളും നടത്തിക്കൊണ്ട് ജയിച്ചു ജയിച്ചു കയറുന്ന ഓരോരുത്തനും ജീവിതത്തതിന്റെ അവസാന കാലഘട്ടങ്ങളിൽ അടിപതറാറുണ്ട് . ലോകത്തിലെ ബുദ്ധി കേന്ദ്രമായ ഇസ്രയേലിന്റെ മുൻ പ്രധാനമന്ത്രി ഏഴരക്കൊല്ലമാണ് തലച്ചോർ കോമാവസ്ഥയിൽ കിടന്നിരുന്നത്.

ഇന്ദ്രപ്രസ്ഥത്തിലെ ഇമാം പതിവുപോലെ വേതാളത്തെ തോളിലേറ്റി . ഉദ്ധിഷ്ടകാര്യങ്ങൾക്ക് ഉപകാര സ്മരണയെന്നോണം അദ്ദേഹം ഭരിക്കുന്നവർക്കനുകൂലമായി പത്ര പ്രസ്താവന ഇറക്കുമ്പോൾ ചരിത്രകാരനായ രാം ഗുഹ തന്റെ തറവാടിത്തം കാണിച്ചു .

മുഖ്യനും പ്രതിപക്ഷ നേതാവും ഒന്നിച്ചുകൊണ്ടുള്ള സത്യാഗ്രഹ സമരം ഒരു നല്ല കീഴ്‌വഴക്കമായി മാറി . മൂന്നു ലക്ഷത്തോളം പേരെ അണിനിരത്തി മമ്ത ശക്തിയും ചങ്കൂറ്റവും തെളിയിച്ചു . അമരീന്ദർ സിങ് നിയമങ്ങളെ കാറ്റിൽ പറത്തി .

ജനം ഇറങ്ങി തുടങ്ങി , ശരിക്കും ഇളകി തുടങ്ങി , ഇനിയും ഒന്നും മിണ്ടാതെ ഇരുന്നാൽ നാം മെല്ലെ മെല്ലെ ചില തെമ്മാടികളുടെ അടിമകളായി മാറപ്പെടും എന്ന വസ്തുത ഓർമ്മപ്പെടുത്തിക്കൊണ്ട് ,

ഏറെ ദുഖത്തോടെ,

അഭയാർത്ഥി ദാസനും പരദേശി വിജയനും

dasanum vijayanum
Advertisment