Advertisment

ഖത്തറില്‍ ഇന്ത്യന്‍ എംബസി അപെക്സ് സംഘടനകളുടെ തലപ്പത്തേയ്ക്ക് വാശിയേറിയ തെരഞ്ഞെടുപ്പ് 26-ന്. ഡോ. മോഹന്‍ തോമസ്, പിഎന്‍ ബാബു രാജന്‍, സിയാദ് ഉസ്മാന്‍, ജുട്ടാസ് പോള്‍ തുടങ്ങി വമ്പന്‍മാര്‍ മത്സരത്തിന് !

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസി അപ്പക്സ് സംഘടനകളുടെ തെരഞ്ഞെടുപ്പില്‍ പ്രഗല്‍ഭരെ രംഗത്തിറക്കി വീറും വാശിയും നിറച്ച് പാനലുകള്‍ രംഗത്ത്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐസിസി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐസിബിഎഫ്), ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ (ഐഎസ്‌സി) എന്നിവയിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.

ഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പിഎന്‍ ബാബുരാജനും ജുട്ടാസ് പോളുമാണ് സ്ഥാനാര്‍ഥികള്‍. ഐഎസ്‌സി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പ്രമുഖ ഖത്തര്‍ വ്യവസായിയും സാംസ്കാരിക പ്രമുഖനുമായ ഡോ. മോഹന്‍ തോമസ്, ഷറഫ് പി ഹമീദ് എന്നിവരാണ് മത്സരിക്കുന്നത്.

ഐസിബിഎഫ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് സിയാദ് ഉസ്മാനും സന്തേഷ് കുമാര്‍ പിള്ളയുമാണ് സ്ഥാനാര്‍ഥികള്‍. ആഴ്ചകള്‍ക്കു മുന്‍പേ ആരംഭിച്ച തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളാണ് സ്ഥാനാര്‍ഥികള്‍ നടത്തിവരുന്നത്.

പരിചയസമ്പന്നരെയും പ്രഗല്‍ഭരെയും വിജയിപ്പിക്കണമെന്ന നിലപാടിലാണ് വിവിധ സംഘടനകളും കൂട്ടായ്മകളും സ്ഥാനാര്‍ഥികളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ 26-നാണ് തെരഞ്ഞെടുപ്പ്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പാണ് നടക്കുക. 26-നുതന്നെ ഫലപ്രഖ്യാപനവും നടക്കും.

അതേസമയം ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐബിപിസി) തെരഞ്ഞെടുപ്പ് തല്‍ക്കാലം നടക്കില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

 

doha news
Advertisment