Advertisment

കുവൈറ്റിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുവാൻ എംബസി പ്രതിജ്ഞാബദ്ധമാണെന്ന് അംബാസഡർ സിബി ജോർജ്. എം​ബ​സി​യി​ൽ തീമാറ്റിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുവാൻ എംബസി പ്രതിജ്ഞാബദ്ധമാണെന്ന് അംബാസഡർ സിബി ജോർജ്.

ലോകമെങ്ങും വ്യാപിച്ച മഹാമാരിമൂലം ജനങ്ങള്‍ക്ക് ഒത്തുകൂടലിനുള്ള അവസരം ഇല്ലെങ്കിലും നമ്മുടെ ബൃഹത്തായ സാമൂഹിക സാംസ്കാരിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ആഘോഷങ്ങളെയും ധീര നായകരെയും എല്ലാ കാലത്തും അനുസ്മരിക്കേണ്ടതാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

കുവൈത്തി​ലെ ഇ​ന്ത്യ​ൻ എംബസി​യി​ൽ തീമാ​റ്റി​ക് ലൈ​ബ്ര​റി ഉദ്ഘാ​ട​നം ചെയ്തു. ഉ​ച്ച​ക്ക് 2.30 ന് ന​ട​ന്ന ഹ്രസ്വമായ ചടങ്ങിൽ അംബാസഡർ സിബി ജോർജ് ഭദ്രദീപം കൊളുത്തി ആണ് ഉദ്ഘാടനം നിർവഹിച്ചത്. ഫഹദ് സൂരി സ്വാഗതം പറഞ്ഞു.

ഇ​ന്ത്യ​യു​ടെ സമ്പന്നവും ആകർഷക​വുമാ​യ സംസ്കാ​രം, സാ​ഹി​ത്യ പൈ​തൃകം, ബൃഹത്താ​യ

തും വൈ​വി​ധ്യ​മാ​ർ​ന്ന​തുമാ​യ ഇന്ത്യ​ൻ സ​വി​ശേ​ഷതകൾ എന്നി​വ പ്രതി​ഫലി​പ്പി​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​കൾ ലൈബ്രറിയിൽ സംഘ​ടി​പ്പി​ക്കും .

ആഴ്​​ച​യി​ൽ ഒരു ആശയം അ​ടി​സ്ഥാ​നമാ​ക്കി​യാ​വും പ​രി​പാ​ടി​കൾ. ഓ​ണാ​ഘോ​ഷത്തോ​ട​നുബന്ധി​ച്ച്​ ‘ഇന്ത്യയിലെആഘോഷങ്ങൾ’ പ്ര​മേ​യത്തിലാ​ണ് അ​ടു​ത്ത രണ്ടാ​ഴ്​​ച പ​രി​പാ​ടി​കൾ.

ഈ ആശയ​വുമാ​യി ബ​ന്ധ​പ്പെ​ട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കും.

‘ഇ​ന്ത്യ​യി​ലെ ആ​ഘോ​ഷങ്ങൾ’ എന്ന വിഷയത്തിൽ എംബസി അങ്കണത്തിൽ ക്വിസ്മത്സരം സംഘ​ടി​പ്പി​ക്കും. റി​സപ്ഷനി​ലും കോ​ൺസുലാ​ർ ഹാ​ളി​ലും ക്വി​സ് ഫോ​റം ലഭ്യ​മാ​ണ്. ഡി​ജി​റ്റലാ​യും പ​രി​പാ​ടി​കൾ ന​ട​ത്തും.

@thematic_lib എ​ന്ന ട്വി​റ്റർ വിലാസത്തിൽ ഇന്ത്യ​യുമാ​യി ബ​ന്ധ​പ്പെ​ട്ട പുസ്​​തകങ്ങളും സാ​ഹി​ത്യ​ങ്ങൾ സംബന്ധിച്ച വി​വ​രങ്ങളും ലഭ്യമാണ്.

kuwait indian embassy corona kuwait
Advertisment