Advertisment

അന്നം നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 18 -ാം ദിവസത്തിലേക്ക്...

New Update

publive-image

Advertisment

കാസര്‍കോ‍ട്: വാഴുന്നോറൊടിയിലെ 'സത്യമേവ ജയതേ' വാട്സാപ്പ് കൂട്ടായ്മയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വാഴുന്നോറൊടി മേഖല കമ്മിറ്റിയും സംയുക്തമായി ലോക്‌ഡോൺ കാലയളവിൽ പുതുകൈ വില്ലേജിലെയും പരിസര പ്രദേശങ്ങളിലെയും കോവിഡ് രോഗികൾ, ക്വാറന്റീനിൽ കഴിയുന്നവർ, അശരണറായിട്ടുള്ളവർ, കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി 200 ഓളം ആളുകൾക്ക് ദിവസേന ഉച്ച ഭക്ഷണം തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്തു വരികയാണ്.

publive-image

ഇതുവരെയായി 2000 ൽ അധികം ഭക്ഷണ പൊതികൾ, പലവ്യഞ്ജന, പച്ചക്കറി കിറ്റുകൾ, മരുന്നുകൾ എന്നിവ വിതരണം ചെയ്ത് വരികയാണ്.

publive-image

ബ്ലോക്ക്‌ കോൺഗ്രസ്‌ കമിറ്റി ജനറൽ സെക്രട്ടറി അനിൽ വാഴുന്നോറൊടി യുടെ നേതൃത്വത്തിൽ എം കെ ആലാമി, സുകുമാരൻ മണ്ഡലം, രാജഗോപാൽ, മാധവൻ മധുരംകൈ, കുഞ്ഞികൃഷ്ണൻ ചുട്ടുവം, ഗംഗധരൻ അമ്പങ്ങാട്ട് മനോജ്‌ ഉപ്പിലികൈ, സുരേഷ് മോനാച്ച, രവി വൈനിങ്ങൾ, ചന്ദ്രൻ ശില്പ, ശ്രീജിത്ത്‌ മേനിക്കോട്ട്, ശ്രീനിവാസൻ ചുട്ടുവം, അനീഷ് ബുദാനം, ഷാജി ഉപ്പിലികൈ പ്രമോദ് കുണ്ടെന, മിനി ചന്ദ്രൻ,സിന്ധു അനിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

kasaragod news
Advertisment