Advertisment

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: സാല്‍മിയയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിന് ഉന്നതവിജയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ (എ.ഐ.എസ്.എസ്.സി.ഇ)യില്‍ കുവൈറ്റ് സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിന് ഉന്നത വിജയം.

സയന്‍സില്‍ ഗോപിക അനില്‍കുമാര്‍ പിള്ള, ലിദിയ തെരേസ് ജിജി, ഗായത്രി സന്തോഷ്, ഇയാന്‍ കാസ്‌റ്റെലിനോ എന്നിവര്‍ ഓവറോള്‍ ടോപ്പേഴ്‌സായി. കൊമേഴ്‌സില്‍ മുഹമ്മദ് ബിലാല്‍, ജൂസെര്‍ ഫക്രുദീന്‍, തോട്ട മാധവി എന്നിവര്‍ ഓവറോള്‍ ടോപ്പേഴ്‌സായി.

publive-image

ഗോപിക അനില്‍ കുമാര്‍ പിള്ളയാണ് ഇംഗ്ലീഷ്, ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലെ സബ്ജക്ട് ടോപ്പര്‍. ലിദിയ തെരേസ് ജിജി, ഗായത്രി സന്തോഷ്, ഇയാന്‍ കാസ്‌റ്റെലിനോ, സെനാബ് റാങ്, ഹജറ ഹിസാമുദ്ദീന്‍ എന്നിവരാണ് ഫിസിക്‌സിലെ മറ്റു ടോപ്പേഴ്‌സ്.

publive-image

ലിദിയ തെരേസ് ജിജി, ഗായത്രി സന്തോഷ്, ഇയാന്‍ കാസ്‌റ്റെലിനോ എന്നിവര്‍ കെമിസ്ട്രിയിലും സെനാബ് റാങ് കമ്പ്യൂട്ടര്‍ സയന്‍സിലും മുഹമ്മദ് ബിലാല്‍ അക്കൗണ്ടന്‍സിയിലും ഗായത്രി സന്തോഷ് ഇന്‍ഫോമാക്ടിസിലും സബ്ജക്ട് ടോപ്പേഴ്‌സായി.

publive-image

Advertisment