Advertisment

ഒരു കപ്പ് ചായക്ക് വില 70 രൂപ : വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ഡല്‍ഹി: പൊതുവേ ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കെല്ലാം ന്യായമായ വിലയാണ് നമ്മള്‍ക്ക് നല്‍കേണ്ടി വരാറ്. എന്നാല്‍, ഈയിടെ ട്രെയിനില്‍ നിന്നും വാങ്ങിയ ഒരു കപ്പ് ചായക്ക് യാത്രക്കാരന്‍ നല്‍കേണ്ടി വന്നത് 70 രൂപയാണ്. സംഭവം വിവാദമായതോടെ, വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി.

ഡല്‍ഹിക്കും ഭോപ്പാലിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ഭോപ്പാല്‍ ശതാബ്ദി ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരന്‍. യാത്രാമദ്ധ്യേ ഒരു ചായ വാങ്ങിയപ്പോള്‍, നല്‍കേണ്ടി വന്നത് 70 രൂപയായിരുന്നു. ഇതില്‍, സര്‍വീസ് ചാര്‍ജ് മാത്രം 50 രൂപയാണ് ഈടാക്കിയത്. ഞെട്ടിപ്പോയ അദ്ദേഹം ബില്ലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും, ഈ കൊള്ളവില വളരെ കൂടുതലാണെന്ന് പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ റെയില്‍വേ വിശദീകരണവുമായി രംഗത്തുവന്നത്.

രാജധാനി, ഭോപ്പാല്‍ ശതാബ്‌ദി പോലുള്ള ട്രെയിനുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും, അല്ലാത്തപക്ഷം, പിന്നീട് ഓര്‍ഡര്‍ ചെയ്യുമ്ബോള്‍ സര്‍വീസ് ചാര്‍ജായി 50 രൂപ അടക്കേണ്ടി വരുമെന്നുമാണ് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കിയത്. അത് ഭക്ഷണമായാലും ഒരു കപ്പ് ചായയായാലും നിര്‍ബന്ധമാണ്. 2018-ല്‍ പുറത്തിറക്കിയ റെയില്‍വേയുടെ സര്‍ക്കുലറിലാണ് ഈ വിജ്ഞാപനം ഉള്ളത്.

Advertisment