Advertisment

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലയിൽ - വെൻറിലേറ്ററുകളും, ഓക്സിജൻ കോൺസൻട്രേറ്ററുകളും വിതരണം ചെയ്തു. വിതരണോത്ഘാടനം മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലയിൽ - വെൻറിലേറ്ററുകളും, ഓക്സിജൻ കോൺസൻട്രേറ്ററുകളും വിതരണം ചെയ്തു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ വിതരണോത്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് റെഡ്ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റെഡ് ക്രോസ് ജില്ലാ പ്രസിഡണ്ട് കൂടിയായ ജില്ലാ കലക്ടർ നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഢി -മുഖ്യ പ്രഭാഷണം നടത്തി.

publive-image

സബ്ബ് കലക്ടർ കുമാരി ചെൽസാസിനി (ഐഎഎസ്) ഓക്സിജൻ കോൺസൺട്രേറ്ററുകൾ വിവിധ താലൂക്ക് ചെയർമാൻമാരായ - അശോകൻ ടി എ, പ്രൊഫ: മഹമൂദ്, കെ.കെ.രാജൻ, ഷാൻ കട്ടിപ്പാറ എന്നിവർക്ക് കൈമാറി.

നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ: നവീൻ ആശംസയർപ്പിച്ചു സംസാരിച്ചു. റെഡ് ക്രോസ് ജില്ലാ ഓണററി സിക്രട്ടറി ദീപു മാസ്റ്റർ - ട്രഷറർ രഞ്ജീവ് കുറുപ്പ് എന്നിവർ സംസാരിച്ചു.

indian redcross society
Advertisment