പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കാൻ മാനേജ്‌മെന്റിന് കഴിയി ല്ലെങ്കിൽ, ദമ്മാം ഇന്ത്യൻ സ്‌ക്കൂളിന് വേനലവധി നേരത്തെ നൽകുക :നവയുഗം

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Tuesday, June 11, 2019

ദമ്മാം: ഈ കടുത്ത വേനൽക്കാലത്ത്, ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ ക്ലാസ്സ് മുറികളിൽ എയർകണ്ടീഷൻ പ്രവർത്തി യ്ക്കാത്തത് കാരണം, വിദ്യാർത്ഥികളെ വരാന്തകളിൽ ഇരുത്തി പഠിപ്പിയ്ക്കേണ്ട അവസ്ഥ ഉണ്ടായതിൽ, നവയുഗം സാംസ്ക്കാരി കവേദി കേന്ദ്രകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

സ്ക്കൂളിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും പഠനത്തിനായി വേണ്ട പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കാൻ സ്ക്കൂൾ മാനേജ്‌ മെന്റ് പരാജയപ്പെട്ടിരിയ്ക്കുകയാണ്. തെരെഞ്ഞെടുക്കപ്പെട്ട അംഗ ങ്ങൾ അടങ്ങിയ സ്ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അധികാര ങ്ങൾ വെട്ടിക്കുറച്ച്, ഹയ്യർ ബോർഡിനെ ഉപയോഗിച്ച് സ്ക്കൂളി ന്റെ ഭരണം നിയന്ത്രിയ്ക്കാനുള്ള ചില സ്ഥാപിതതാ ത്പര്യ ലോബികളുടെ കളികളാണ്, സ്‌കൂളിനെ ഈ ദയനീയമായ അവസ്ഥ യിൽ കൊണ്ട് എത്തിച്ചതെന്ന് നവയുഗം കുറ്റപ്പെടുത്തി.

കൊച്ചുകുട്ടികളെ ഇങ്ങനെ പീഢിപ്പിയ്ക്കുന്നത് മനുഷ്യത്വ ലംഘ നമാണ്. ആവശ്യമായ അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കാൻ ദമ്മാം ഇന്ത്യൻ സ്‌ക്കൂൾ മാനേജ്‌മെന്റിന് കഴിയി ല്ലെങ്കിൽ, സ്ക്കൂൾ അടച്ച് വിദ്യാർത്ഥികൾക്ക് വേനലവധി നേര ത്തെ നൽകണമെന്ന് നവയുഗം ആവശ്യപ്പെട്ടു.

മുടന്തൻ ന്യായങ്ങൾ പറഞ്ഞു, രക്ഷിതാക്കൾ വോട്ടു ചെയ്തു തെരഞ്ഞെടുത്ത സ്ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനെ പുറത്താക്കിയ ഹയ്യർബോർഡ്, പകരം ചുമതലയ്ക്കായി ആരെയും ഇതുവരെ തെരെഞ്ഞെടുത്തിട്ടില്ല. പ്രിൻസിപ്പൽ ഒരു വാഹനാപകടത്തെത്തുടർന്ന് ഇന്ത്യയിൽ ചികിത്സയിലാണ്. അതിനാൽ ഇപ്പോൾ സ്ക്കൂളിന്റെ കാര്യങ്ങൾ ശരിയായി നോക്കി നടത്താൻ ആളില്ലാത്ത അവസ്ഥയാണ്.

എ.സി മെയിന്റനന്സിന് പോലുള്ള ദൈനംദിനകാര്യങ്ങൾ നടത്തു ന്നതിന് പോലും മാനേജ്‌മെന്റ് കമ്മിറ്റി എടുക്കുന്ന തീരുമാന ങ്ങൾക്ക്, നോമിനേറ്റഡ് മെമ്പർമാരെ ഉപയോഗിച്ച് ഹയ്യർ ബോർഡ് നിരന്തരം ഇടങ്കോലിടുന്ന പ്രവണതയാണ് കഴിഞ്ഞ ഒരു വർഷമായി കാണുന്നത്. തെരെഞ്ഞെടുക്കപ്പെട്ട മാനേജ്‌മെന്റ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി, സ്ക്കൂളിന്റെ നിയന്ത്രണം ഹയർകമ്മിറ്റി നോക്കി നടത്തുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിയ്ക്കുന്നത്. അതിന്റെ പരിണിതഫലമാണ് ഇപ്പോൾ ഉണ്ടായ ഈ പ്രശ്നവും.

വെറുമൊരു എ.സി മെയിന്റനൻസിൽ ഒതുങ്ങുന്നതല്ല സ്ക്കൂളിലെ യഥാർത്ഥ പ്രശ്‍നങ്ങൾ.ഇന്ത്യയിലെ സ്ക്കൂളുകളെപ്പോലെ സൗദിയിലെ ഇന്ത്യൻ സ്ക്കൂളുകളിലും രക്ഷിതാക്കൾക്ക് പ്രാതി നിധ്യം ഉള്ള പി.ടി.എ രൂപീകരിയ്ക്കുക, ഹയ്യർ ബോർഡിലും സ്ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയിലും നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങളുടെ എണ്ണം ഒന്നായി വെട്ടിച്ചുരുക്കുക, മാനേജ്‌മെന്റ് കമ്മിറ്റിയുടെ സ്വതന്ത്രഅധികാരങ്ങൾ പുനഃസ്ഥാപിയ്ക്കുക,

സ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിയ്ക്കുക, പഠന, പഠ്യേതര പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പു വരുത്തുക തുടങ്ങിയ നിരവധി നടപടികൾ ഉണ്ടാകേണ്ടിയിരിയ്ക്കുന്നു. ഇല്ലാത്തപക്ഷം ഇതിലും ദയനീയമായ അവസ്ഥയിൽ സ്ക്കൂൾ എത്തിച്ചേരും.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ സ്ഥാനപതിയ്ക്കും, കേന്ദ്രവി ദേശകാര്യവകുപ്പ് മന്ത്രിയ്ക്കും പരാതി നൽകി, ഈ പ്രശ്നങ്ങൾ ഇന്ത്യൻ എംബസ്സിയുടെയും, കേന്ദ്രസർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിയ്ക്കുമെന്ന്, നവയുഗം കേന്ദ്രകമ്മിറ്റി പ്രസി ഡന്റ് ജി.  ബെൻസിമോഹനും, ജനറൽ സെക്രെട്ടറി എം.എ. വാഹിദ് കാര്യറയും പത്രപ്രസ്താവനയിലൂടെ അറിയിച്ചു.

×