Advertisment

സംഘപരിവാരത്തിന്‍റെ നുണ പ്രചരണങ്ങളുടെ അനന്തര ഫലമാണ് പൗരത്വ നിഷേധ ബിൽ: ഇന്ത്യൻ സോഷ്യൽ ഫോറം.

New Update

ദമ്മാം: 1977 മുതൽ സംഘപരിവാരം മുസ്ലിംങ്ങൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങളുടെ അനന്തര ഫലമാണ് പൗരത്വ നിഷേധ ബില്ലെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജാഗ്രതാ സദസ്സ് അഭിപ്രായപ്പെട്ടു. സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി അൽ അബീർക്ലിനിക് ഹാളിൽ "പൗരാവകാശവും സമകാലിക ഇന്ത്യയും" വിഷയത്തിൽ സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് മാധ്യമ പ്രവർത്തകൻ പി.ടി അലവി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാമിൽ സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് മാധ്യമ പ്രവർത്തകൻ പി.ടി അലവി ഉദ്ഘാടനം ചെയ്യുന്നു.

രാജ്യത്തെ ഹിന്ദുവിനും സിക്കുകാരനും ക്രിസ്ത്യാനികൾക്കും പൗരത്വ നിഷേധ ബില്ലിന്റെ പേരിൽ ഇന്ത്യയിൽ നിന്നും പുറത്തുപോകേണ്ടിവരി ല്ലെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന രാജ്യത്തെ മുസ്ലിം സമുദായത്തോട് എത്ര മാത്രം വിധ്വേഷം വെച്ച് പുലർത്തുന്നതാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ജയ്‌ശ്രീരാം വിളിച്ചുകൊണ്ട് രാജ്യത്തെ ദ ലിദുകളെയും മുസ്ലിംകളെയും തല്ലിക്കൊല്ലുന്നവർ രാജ്യ സ്നേഹികളും അതിനെതിരെ ശബ്ദിക്കുന്നവർ രാജ്യ ദ്രോഹികളുമായി ചിത്രീകരി ക്കുന്ന വിവേചനമാണ് രാജ്യത്ത് നിലനിൽക്കുന്നത്. മതാധിഷ്ഠിതമായി ഭിന്നിപ്പു ണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ്കശ്‍മീരിന്റെ പ്രത്യേക പദവി എടുത്തുക ളഞ്ഞത്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്ത്യയിലെ മുസ്ലിംകൾ വിവേചനം നേരിട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

publive-image

പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന സമിതി അംഗം ഷർനാസ് അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്ത് ആദ്യമായി യുഎപിഎ കരിനിയമം കൊണ്ടുവന്ന കോൺഗ്രസിൽ നിന്നും ബഹുദൂരം മുന്നോട്ടു പോയ്ക്കൊണ്ടിരി ക്കുകയാണ് സിപിഎം. മാവോ വാദികളെന്നു പറഞ്ഞു

മനുഷ്യനെ വെടിവെച്ച് കൊല്ലുകയും ഒരു മാനദണ്ഠവുമില്ലാതെ യുഎപിഎ ചുമത്തു കയുമാണ് ഭരണഘൂടം. കമ്മ്യുണിസ്റ്റുപാർട്ടി ഫാഷിസത്തിനെതിരെ വായ്ത്താരി കളടിച്ചാണ് ന്യുനപക്ഷങ്ങളെ കൂടെ നിർത്തുന്നത്. സിപിഎമ്മിനെ സംഘപരിവാരം എങ്ങിനെയാണ് വരുതിയിലാക്കിയിരിക്കുന്നതെന്നു സമകാലീന സംഭവ വികാസ ങ്ങളിൽ അവർ സ്വീകരിച്ച്‌ പോരുന്ന നിലപാടുകളിൽനിന്നും മനസിലാക്കാൻ സാധിക്കും. സിറാജുന്നിസ വധക്കേസിലെ പ്രതിയായ രമൻ ശ്രീ വാസ്തവയെ അന്ന് രാക്ഷസൻ എന്ന് വിളിച്ച പിണറായി വിജയൻ തന്റെ മുഖ്യ ഉപദേശകനാക്കി വെച്ചതിരിക്കുന്നതും അതെ രമൺ ശ്രീ വാസ്തവയെ തന്നെ എന്നതും കൂട്ടിവായി ക്കേണ്ടതാണ്.

publive-image

ബംഗ്ളാദേശിൽ നിന്നും മറ്റും കുടിയേറിയവരാണ് ആസാമിലെയും അതിർത്തി പ്രദേശങ്ങളിലെയും മുസ്ലിംകൾ എന്ന് നുണ പ്രചാരണം നടത്തിക്കൊണ്ടാണ് സംഘപരിവാരം മുസ്ലിംകൾക്കെതിരെ കലാപങ്ങൾ ആരംഭിച്ചത്. ആ പ്രചാരണ ത്തിന്റെ ഫലമാണിപ്പോൾ പൗരത്വ നിഷേധ ബില്ലിലൂടെ അവർ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നതെന്നും ഷെർനാസ് അഷ്‌റഫ് പറഞ്ഞു. പരിപാടിയിൽ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലംകോട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സുബൈർ നാറാത്ത് , ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ പ്രസിഡന്റ് സുൽത്താൻ അൻവരി കൊല്ലം, നാസർ ഒറ്റപ്പാലം സംസാരിച്ചു. സജ്ജാദ് തിരുവ നന്തപുരം, റെനീഷ് ചാലാട്, മുനീർ കൊല്ലം, സുഹൈൽ തിരുവനന്തപുരം നേതൃത്വം നൽകി.

 

Advertisment