Advertisment

ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ലിക് ദിന സംഗമം

New Update

ദമ്മാം: 'സേവ് റിപ്പബ്ലിക് ' എന്ന സന്ദേശമുയർത്തി ഇന്ത്യൻ സോഷ്യൽ ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം ശ്രദ്ദേയമായി. ഇന്ത്യയുടെ 71 ആമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം റയ്യാൻ ക്ലിനിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി യൂണിറ്റി സോങ്ങോടു കൂടിയാണു ആരംഭിച്ചത്. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വസീം റബ്ബാനി ഉടുപ്പി അധ്യക്ഷത വഹിച്ച പരിപാടി ഇന്ത്യൻ എംബസി സ്‌കൂൾ മുൻ ചെയർമാൻ അബ്ദുൽ വാരിസ് (കിംഗ് ഫഹദ് യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാമിൽ സംഘടിപ്പിച്ച റിപ്പബ്ലിക്‌ ദിന പരിപാടി അബ്ദുൽ വാരിസ് ഉദ്ഘാടനം ചെയ്യുന്നു

സോഷ്യൽ ഫോറം ദില്ലി സോണൽ പ്രസിഡന്റ മൻസൂർ ഷാ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഫയാസ് (കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ) മുഖ്യാതിഥിയായിരുന്നു. നാസർ കൊടുവള്ളി (കേരളം), ഷരീഫ് (കർണാടക), ജഹാംഗീർ മൗലവി(തമിഴ്‌നാട്), ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജണൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം അമീർ മൗലവി, നമീർ ചെറുവാടി, അഷ്റഫ് പുത്തൂർ സംസാ രിച്ചു.  ഫിറോസ് ജുബൈൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം വിവരിക്കുന്ന ഹ്രസ്വചിത്രവും പരിപാടിയിൽ പ്രദർശിപ്പിച്ചു. താഹിർ ഹൈദരാ ബാദ് അവതാരകനായിരുന്നു. പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം നിരവധിപേർ സംബന്ദിച്ചു.

publive-image

Advertisment