Advertisment

ഇന്ത്യൻ സോഷ്യൽ ഫോറം ശില്പശാല സംഘടിപ്പിച്ചു.

New Update

ദമ്മാം: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി കിഴക്കൻ പ്രവിശ്യയിലെ തിരഞ്ഞെടുത്ത സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകർക്കായി ശില്പ ശാല സംഘടിപ്പിച്ചു. രാവിലെ 7.30നു ദമ്മാംറോസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സോഷ്യൽ ഫോറം ഇതുവരെ നടത്തിയ ഇടപെടലുകളും അനുഭവങ്ങളും ജീവ കാരുണ്യ വിഭാഗം കൺ വീനർ സലീം മുഞ്ചക്കൽ അവതരിപ്പിച്ചു.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽഫോറം സാമൂഹ്യ പ്രവർത്തകർക്കായി ദമ്മാമിൽ സംഘടിപ്പിച്ച ശില്പശാല സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.

തുടർന്നു സാമൂഹ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങളും സംശയ നിവാരണവും വിഷയത്തിൽ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഷാജി മതിലകവും, കമ്മ്യൂണിറ്റി വെൽഫെയറും മാധ്യമ ഇടപെടലും വിഷയത്തിൽ അഹ് മദ് യൂസുഫും ക്ലാസ്സെടുത്തു. ഫോറം സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ സലാം മാസ്റ്റർ, സ്റ്റേറ്റ് സെക്രട്ടറി അൻസാർ കോട്ടയം സംസാരിച്ചു. മുബാറക് പൊയിൽതൊടി, നാസർ പാലക്കാട്, ഷെറഫുദ്ധീൻ ഇടശ്ശേരി നേതൃത്വം നൽകി.

publive-image

 

Advertisment