Advertisment

ഇന്ത്യൻ സോഷ്യൽ ഫോറം ഇഫ്താർ സംഗമം നടത്തി 

New Update
ദമ്മാം: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ്  കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമ പ്രവർത്തർ ക്കുമായി ദമ്മാം ഹോളിഡെയ്സ് റെസ്റ്റോറന്റിൽ  സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പ്രവിശ്യയിലെ വനിതാ സാമൂഹ്യ  പ്രവർത്തകരും സംബന്ധിച്ചു. സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് നാസർ കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു.
Advertisment
publive-image
ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരളാ സ്റ്റേറ്റ് കമ്മിറ്റി സാമൂഹ്യ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ തേജസ് ന്യുസ് എഡിറ്റർ പി എ എം ഹാരിസ് സംസാരിക്കുന്നു.
ഹാഫിള്  യാസീൻ സലീം ഖിറാഅത്ത് നടത്തി. ഹ്രസ്വ സന്ദർശനാർത്ഥം ദമ്മാമിലെത്തിയ തേജസ് ന്യുസ് എഡിറ്റർ പിഎഎം ഹാരിസ് മുഖ്യാഥിതിയായിരുന്നു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ സലാം മാസ്റ്റർ പി എ എം ഹാരിസിനെ ഷാൾ അണി യിച്ച് സ്വീകരിച്ചു.സോഷ്യൽ ഫോറം ജീവ കാരുണ്യവിഭാഗം കൺവീനർ സലീം മുഞ്ച ക്കൽ, മീഡിയ കോഡിനേറ്റർ അഹ്‌മദ്‌ യൂസുഫ് സംസാരിച്ചു.  മൂസക്കുട്ടി കുന്നേ ക്കാടൻ, സിറാജുദ്ദീൻ ശാന്തിനഗർ സംബന്ധിച്ചു.നസീബ് പത്തനാപുരം, മുബാറക്ക് ഫറോക്ക്, റഷീദ് പുന്നപ്ര, സുബൈർ നാറാത്ത് നേതൃത്വം നൽകി.
publive-image
Advertisment